ബീഹാർ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസി മുഖേന പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ബീഹാർ സർക്കാർ. ബീഹാറിലെ തെരുവുകളിൽ മൂന്ന് വർഷത്തിനുള്ളിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന തെരുവു വിളക്കുകൾ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി, പ്രമുഖ കമ്പനികളായ ഫിലിപ്സും ലോഡ്സ് മാർക്ക് ഇൻഡസ്ട്രീസുമായി സർക്കാർ കൈകോർക്കും.
പദ്ധതി നടപ്പിലാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ സൗരോർജ്ജ തെരുവു വിളക്ക് ശൃംഖലയുള്ള ഇന്ത്യൻ സംസ്ഥാനമായി ബീഹാർ മാറും. മൂന്നു ഘട്ടമായാണ് തെരുവു വിളക്കുകൾ സ്ഥാപിക്കുന്നത്. ആദ്യ വർഷത്തിൽ ഒരു ലക്ഷം സൗരോർജ്ജ തെരുവു വിളക്കുകൾ സ്ഥാപിക്കും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ രണ്ടു ലക്ഷം തെരുവു വിളക്കുകൾ സ്ഥാപിക്കും.
Also Read: എൽഐസി: കുത്തനെ ഇടിഞ്ഞ് ഓഹരി വില
ഏതെങ്കിലും വിളക്കുകൾ കത്താതിരിക്കുകയോ കേടു വരികയോ ചെയ്താൽ ഉടനടി വിവരം ലഭിക്കാനായി ഓരോ വിളക്കുകാലിനും സിം കാർഡ് ഉള്ള ബോക്സ് ഉൾപ്പെടുത്തും. ഈ ബോക്സിൽ വിവര ശേഖരണത്തിനുള്ള കേന്ദ്രീകൃത സംവിധാനം ഉണ്ടായിരിക്കും.
Post Your Comments