സൗരോർജ്ജം ഉപയോഗിച്ച് പാചകം ചെയ്യാൻ സഹായിക്കുന്ന പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ഓയിൽ. ഇന്ത്യ ഓയിലിന്റെ ഗവേഷണ വിഭാഗമാണ് സൗരോർജ്ജ അടുപ്പുകൾ വികസിപ്പിച്ചിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, മൂന്ന് മാസത്തിനുള്ളിൽ സൗരോർജ്ജ അടുപ്പുകൾ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കും.
രാജ്യത്ത് 60 സ്ഥലങ്ങളിലാണ് സൗരോർജ്ജ അടുപ്പുകളുടെ ആദ്യ ഘട്ട പരീക്ഷണം ആരംഭിച്ചിട്ടുള്ളത്. സൗരോർജ്ജ പാനലുകളിൽ നിന്നും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ അടുപ്പിന് ‘സൂര്യ നൂതൻ’ എന്നാണ് പേര് നൽകിയിട്ടുള്ളത്. സൗരോർജ്ജ അടുപ്പുകൾക്ക് സബ്സിഡി സംവിധാനം കൂടി ഉറപ്പുവരുത്തിയാൽ ഒരെണ്ണം 10,000 രൂപ മുതൽ 12,000 രൂപ ചിലവിൽ നിർമ്മിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
Also Read: നെറ്റ്ഫ്ലിക്സ്: നാല് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു
സൂര്യപ്രകാശം ഇല്ലാത്ത സമയങ്ങളിൽ കറന്റ് ഉപയോഗിച്ചും അടുപ്പ് പ്രവർത്തിപ്പിക്കാൻ കഴിയും. കൂടാതെ, 750 വാട്ട് സോളാർ പാനലുമായിട്ടാണ് കുക്ക്ടോപ് ബന്ധിപ്പിക്കുക.
Post Your Comments