ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 25,000 വീടുകളിൽ സൗരോർജ്ജം എത്തിക്കാനൊരുങ്ങി കെഎസ്ഇബി. പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായാണ് വീടുകളിലേക്ക് സൗരോർജ്ജം എത്തിക്കുന്നത്. ഇതോടെ, ഗാർഹിക ആവശ്യങ്ങൾക്കുളള വൈദ്യുതി സൗരോർജ്ജം ഉപയോഗിച്ച് നിർമ്മിക്കാൻ സാധിക്കും.
അതത് സെക്ഷൻ ഓഫീസുകൾ മുഖാന്തരമോ, ഇ- കിരൺ പോർട്ടൽ വഴിയോ സൗരോർജ്ജ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും. കുറഞ്ഞ കാലയളവുകൊണ്ട് കൂടുതൽ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന്റെ ഭാഗമായി വിവിധ തരത്തിലുള്ള പ്രചരണ പരിപാടികൾ കെഎസ്ഇബി ആരംഭിച്ചിട്ടുണ്ട്. നിലവിൽ, 14,000 ത്തോളം വീടുകളിൽ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. വൈദ്യുതി ബോർഡ്, അനെർട്ട് എന്നിവയുടെ സഹായത്തോടെയാണ് സൗരോർജ്ജ പദ്ധതി നടപ്പാക്കുന്നത്.
ശരാശരി 2 കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെ ശേഷിയുള്ള സോളാർ പാനലുകളാണ് സൗരോർജ്ജ ഉൽപ്പാദനത്തിനായി വീടുകളിൽ സ്ഥാപിക്കുന്നത്. അടുത്ത വർഷം മാർച്ച് മാസത്തിനുള്ളിൽ ഏകദേശം 200 മെഗാ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് കെഎസ്ഇബിയുടെ ലക്ഷ്യം.
Post Your Comments