Latest NewsKeralaNewsBusiness

സോളാർ വൈദ്യുതി ഉൽപ്പാദന രംഗത്തേക്ക് ചുവടുറപ്പിക്കാനൊരുങ്ങി കേരള പ്ലാന്റേഷൻ കോർപ്പറേഷൻ

ഏകദേശം 50 കോടി രൂപയാണ് നിർമ്മാണ ചിലവായി കണക്കാക്കുന്നത്

സോളാർ വൈദ്യുതി ഉൽപ്പാദന രംഗത്തേക്ക് പുത്തൻ ചുവടുവെപ്പുമായി എത്തിയിരിക്കുകയാണ് കേരള പ്ലാന്റേഷൻ കോർപ്പറേഷൻ. റിപ്പോർട്ടുകൾ പ്രകാരം, തരിശു സ്ഥലത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി ഉൽപ്പാദനത്തിനുള്ള പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കോർപ്പറേഷനെ നഷ്ടത്തിൽ നിന്ന് കരകയറ്റുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതിനായി കോർപ്പറേഷന്റെ ഉടമസ്ഥതയിലുളള 500 ഏക്കർ സ്ഥലം സോളാർ വൈദ്യുതി ഉൽപ്പാദന കമ്പനിക്ക് വാടകയ്ക്ക് നൽകാൻ സാധ്യതയുണ്ട്. കാസർഗോഡാണ് 500 ഏക്കർ സ്ഥലം സ്ഥിതിചെയ്യുന്നത്.

500 ഏക്കർ സ്ഥലത്ത് മിക്ക ഇടങ്ങളിലും പാറക്കെട്ടുകളാണ് ഉള്ളത്. അതിനാൽ, 350 ഏക്കർ മാത്രം ഉപയോഗപ്പെടുത്താനാണ് സാധിക്കുകയുള്ളൂ. 350 ഏക്കർ സ്ഥലത്ത് പരമാവധി 50 മെഗാവാട്ട് വരെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സാധിക്കും. നിരപ്പായ ഒരേക്കർ സ്ഥലത്ത് 9,000 സോളാർ പാനലുകൾ സ്ഥാപിക്കാൻ കഴിയുന്നതാണ്. ഏകദേശം 50 കോടി രൂപയാണ് നിർമ്മാണ ചിലവായി കണക്കാക്കുന്നത്. നിലവിൽ, സോളാർ വൈദ്യുതി ഉൽപ്പാദനത്തിനായി 3 കമ്പനികൾ താൽപ്പര്യം അറിയിച്ചിട്ടുണ്ട്.

Also Read: ‘സുരേന്ദ്രന്‍ ശക്തനായ നേതാവ്’: നേതൃമാറ്റം ഉണ്ടാകുമെന്നത് വ്യാജപ്രചാരണമെന്ന് പ്രകാശ് ജാവ്‌ദേക്കര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button