ഡൽഹി: കേന്ദ്ര ഏജൻസികൾക്കെതിരേ ആഞ്ഞടിച്ച് ശിവസേനാ എംപി സഞ്ജയ് റാവത്ത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ സ്വയം സ്ഥാനമൊഴിഞ്ഞ് ബിജെപി ടിക്കറ്റില്‍ മത്സരിക്കുകയാണെന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് ഒരു വിശ്വാസ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിംഗിന്റെ ബിജെപി സഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘രാഷ്ട്രീയ എതിരാളികളുടെ ഓഫീസുകളും മറ്റും റെയ്ഡ് ചെയ്യാനും കുരുക്കിലാക്കാനും ബിജെപി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ഉപയോഗിക്കുകയാണ്. ഇതിന് പ്രതിഫലമായാണ് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നത്. ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമ്പോള്‍ എങ്ങനെയാണ് അവരെ വിശ്വസിക്കാന്‍ സാധിക്കുക’. റാവത്ത് ചോദിച്ചു.
ഹിജാബ് പ്രതിഷേധത്തിനിടെ അക്രമം നടത്താന്‍ ശ്രമം: ആയുധങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ശിവസേന അറുപതോളം സീറ്റുകളില്‍ മത്സരിക്കുന്നുണ്ടെന്നും ഭരണത്തിന്റെ അധികാരമുപയോഗിച്ച് ബിജെപി ശിവസേനയുടെ പത്രികകള്‍ തള്ളിച്ചെന്നും അദ്ദേഹം പറഞ്ഞു. തോല്‍വിയെ ഭയന്ന് തങ്ങളുടെ 15 പത്രികകളാണ് ഇത്തരത്തില്‍ ബിജെപി തള്ളിയതെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.
Post Your Comments