ബെംഗളൂരു: ഹിജാബ് പ്രതിഷേധത്തിനിടെ ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിലെ സര്‍ക്കാര്‍ കോളേജിന് പുറത്ത് അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ഗംഗോളി സ്വദേശികളായ അബ്ദുള്‍ മജീദ് (32), റജബ് (41) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവർക്കൊപ്പം ഉണ്ടായിരുന്ന ഖലീല്‍, റിസ്‌വാന്‍, ഇഫ്തികാര്‍ എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
മാരകായുധങ്ങളുമായി അക്രമികൾ കോളേജ് പരിസരത്ത് എത്തിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. അക്രമികള്‍ കത്തിയുമായി വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തിയപ്പോഴേയ്‌ക്കും മറ്റുള്ളവർ രക്ഷപ്പെട്ടു. പിടിയിലായ അബ്ദുള്‍ മജീദ് സ്ഥിരം കുറ്റവാളിയാണെന്നും ഇയാള്‍ക്കെതിരെ ഗംഗോല്ലി പോലീസ് സ്‌റ്റേഷനില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Post Your Comments