
പാലക്കാട്: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിൽ പ്രതിയുമായ എം. ശിവശങ്കറിന്റെ അനുഭവകഥ കഴിഞ്ഞ ദിവസം ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. ഇതേതുടർന്ന് കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷ് ശിവശങ്കറിന്റെ സ്വാധീനം വ്യക്തമാക്കുന്ന മറ്റു ചില വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരുന്നു.
ഐഫോൺ ഉൾപ്പെടെ പല സമ്മാനങ്ങളും ശിവശങ്കറിന് നൽകിയിട്ടുണ്ടെന്നും, ശിവശങ്കറുമായി വ്യക്തിപരമായ ബന്ധമാണ് ഉണ്ടായിരുന്നതെന്നും തുടങ്ങി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് സ്വപ്ന രംഗത്ത് വന്നത്. ഈ സംഭവത്തിൽ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 28,710 വാക്‌സിൻ ഡോസുകൾ
കേസിന്റെ ബഹളം ഒന്ന് ഒതുങ്ങിയപ്പോൾ ആളും അനക്കവും ഒക്കെ ഇല്ലാതായി. അപ്പോൾ കെ-ഭൂതമാണ് എന്നോട് ഒരു പുസ്തകം എഴുതാൻ സജസ്റ്റ് ചെയ്തത്. പിന്നത്തെ കാര്യം പറയേണ്ടല്ലോ. ആളായി, അനക്കമായി, അടിയന്തിരമായി. ഇപ്പോൾ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ കെ-ഭൂതം!
Post Your Comments