PalakkadKeralaNattuvarthaLatest NewsNews

’24 ന്യൂസ് ചാനലിനോടും സഹിൻ ആന്റണിയോടുമുള്ള എന്റെ ബഹുമാനം വർധിച്ചു’: കാരണം വ്യക്തമാക്കി ശ്രീജിത്ത് പണിക്കർ

വാർത്തകളുടെ ആധികാരികത ഉറപ്പിക്കാൻ അവർ സ്വീകരിക്കുന്ന ശാസ്ത്രീയ മാർഗങ്ങൾ ചെമ്പോലയിലാക്കി ഭാവി തലമുറയ്ക്കു വേണ്ടി കുഴിച്ചിടൂ

പാലക്കാട്: സ്വർണക്കടത്ത് വിവാദത്തിൽ സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തൽ എന്ന രീതിയിൽ ശബ്ദസന്ദേശം പുറത്തുവിട്ട 24 ന്യൂസ് ചാനലിനും റിപ്പോർട്ടർ സഹിൻ ആന്റണിക്കും എതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ രംഗത്ത്. സ്വപ്നയുടേതല്ലാത്ത ഫോണിൽ റെക്കോഡ് ചെയ്ത ശബ്ദസന്ദേശം അവരുടേത് തന്നെയെന്ന് ഉറപ്പിക്കാൻ പ്രയാസമാണെന്നിരിക്കെ ശബ്ദം സ്വപ്നയുടേതെന്ന് സ്ഥിരീകരിക്കാൻ 24 ന്യൂസിന് സാധിച്ചുവെന്നും തന്റെ സോഴ്സ് വഴിയാണ് ശബ്ദത്തിന്റെ ആധികാരികത ഉറപ്പുവരുത്തിയതെന്നും ശബ്ദസന്ദേശം മറ്റാർക്കും കിട്ടില്ലെന്നും സഹിൻ ആവർത്തിച്ച് പറഞ്ഞതായും ശ്രീജിത്ത് വ്യക്തമാക്കുന്നു.

ഇത്ര ആധികാരികതയോടെ മാധ്യമപ്രവർത്തനം നടത്താൻ മറ്റാർക്ക് കഴിയുമെന്നും മറ്റുള്ള മാധ്യമങ്ങൾ 24 ന്യൂസിനെ മാതൃകയാക്കൂ എന്നും ശരിയായ അന്വേഷണാത്മക മാധ്യമപ്രവർത്തനം എന്താണെന്ന് അവരിൽ നിന്ന് പഠിക്കാൻ ശ്രമിക്കൂ എന്നും ശ്രീജിത്ത് പറയുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ ജ്യോതിഷ്യ ബിസിനസ്സ് കുതിച്ചുയരുന്നു

24 ന്യൂസ് ചാനലിനോടും സഹിൻ ആന്റണിയോടുമുള്ള എന്റെ ബഹുമാനം വർദ്ധിച്ചു!
24 ന്യൂസ് പുറത്തുവിട്ട, സ്വപ്നാ സുരേഷിന്റെ ആദ്യ ശബ്ദസന്ദേശത്തിലേക്ക് ഒന്ന് തിരിച്ചു പോകാം. “തങ്ങൾക്ക് ലഭിച്ച സന്ദേശം” പുറത്തുവിടുന്നു എന്നാണ് ചാനൽ പറഞ്ഞത്. കുറ്റാരോപിതയ്ക്ക് പറയാനുള്ളതും കേൾപ്പിക്കുക എന്ന ധാർമ്മികതയാണ് സ്വീകരിക്കുന്നതെന്നും ചാനൽ പറഞ്ഞു. നല്ല കാര്യം.
എന്നാൽ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിൽ വിനു വി ജോണിന് നൽകിയ അഭിമുഖത്തിൽ സ്വപ്ന പറഞ്ഞ സുപ്രധാനമായ ചില കാര്യങ്ങളുണ്ട്.

– ആ ശബ്ദസന്ദേശം റെക്കോഡ് ചെയ്തത് തന്റെ ഫോണിൽ അല്ല.
– മറ്റാരുടെയോ ഫോണിലാണ് ശബ്ദം റെക്കോഡ് ചെയ്തത്.
– തന്നോട് ശബ്ദസന്ദേശം റെക്കോഡ് ചെയ്യാൻ ആവശ്യപ്പെട്ടത് സരിത് ആണ്.
– തന്നോട് ആവശ്യപ്പെട്ടതു പോലെ ശബ്ദം റെക്കോഡ് ചെയ്തു നൽകി.
– അതിനുള്ള ആസൂത്രണം ചെയ്തത് ശിവശങ്കറും സരിത്തും ജയശങ്കറും ആണെന്ന് കരുതുന്നു.
– തന്റെ ഫോൺ തന്റെ കയ്യിൽ ഉണ്ടായിരുന്നില്ല.
24 ന്യൂസ് റിപ്പോർട്ടർ സഹിൻ ആന്റണി പണ്ടു പറഞ്ഞത് സ്വപ്നയുടെ ശബ്ദസന്ദേശം അടങ്ങിയ ഫോൺ സിം കാർഡ് പോലുമില്ലാതെ തനിക്ക് ലഭിച്ചു എന്നാണ്.

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പരിചാരക ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്: കുട്ടി ഐസിയുവില്‍

സ്വപ്നയുടേതല്ലാത്ത ഫോണിൽ റെക്കോഡ് ചെയ്ത ശബ്ദസന്ദേശം അവരുടേത് തന്നെയെന്ന് ഉറപ്പിക്കാൻ പ്രയാസമാണ്. സ്വപ്നയുടെ കയ്യിൽ ഫോൺ ഇല്ലാത്തതിനാൽ അവരോട് നേരിട്ട് ചോദിക്കാനും പ്രയാസം. സ്വപ്നയുടെ ശബ്ദം മാധ്യമങ്ങൾക്കോ പൊതുസമൂഹത്തിനോ പരിചയം ഇല്ലാത്തതിനാൽ സ്ഥിരീകരിക്കാനും പ്രയാസം. വളരെ ക്ഷീണിതയായ അവസ്ഥയിലുള്ള ശബ്ദം അവരുടേതാണോ ആരെങ്കിലും കൃത്രിമമായി ഉണ്ടാക്കിയതാണോ എന്നതിന്റെ ആധികാരികത മനസ്സിലാക്കാനും പ്രയാസം. എന്നിട്ടും ശബ്ദം സ്വപ്നയുടേതെന്ന് സ്ഥിരീകരിക്കാൻ 24 ന്യൂസിന് സാധിച്ചു! എനിക്ക് 24 ന്യൂസിനോടുള്ള ബഹുമാനം വർദ്ധിച്ചതിന്റെ കാരണം ഇപ്പോൾ മനസ്സിലായില്ലേ? അതാണ് ഉത്തമ മാധ്യമപ്രവർത്തനം!

സ്വപ്നയുടേതല്ലാത്ത ഫോണിൽ നിന്ന് ലഭിച്ച, മറ്റാരുടെയോ ഫോണിൽ റെക്കോഡ് ചെയ്ത, മറ്റാരുടെയോ ഫോണിൽ നിന്ന് ചാനലിന് ലഭിച്ച, അന്നത്തെ സാഹചര്യത്തിൽ ശബ്ദം കൊണ്ട് തിരിച്ചറിയപ്പെടാനോ ഐഡന്റിറ്റി ഉറപ്പിക്കാനോ സാധിക്കാത്ത, ഫോൺ കയ്യിലില്ലാത്ത, ഒളിവിൽ പോയ ഒരു വ്യക്തിയുടെ ശബ്ദസന്ദേശം സ്വപ്നാ സുരേഷിന്റേത് തന്നെയാണെന്ന് 24 ന്യൂസ് ഉറപ്പിച്ചു! എങ്ങനെ എന്ന് എന്നോട് ചോദിക്കരുത്; എനക്കറിയില്ല!
തന്റെ സോഴ്സ് വഴിയാണ് ശബ്ദത്തിന്റെ ആധികാരികത ഉറപ്പുവരുത്തിയതെന്നും ശബ്ദസന്ദേശം മറ്റാർക്കും കിട്ടില്ലെന്നും സഹിൻ ആവർത്തിച്ച് ഉറപ്പിച്ചു പറയുന്നുണ്ട്.

മരുന്ന് കൊടുക്കുന്നത് ഉപദ്രവം കുറയ്ക്കാൻ, ഭർത്താവ് പല്ലു കൊഴിഞ്ഞ സിംഹം പോലെ കിടന്നോളും: യുവതിയുടെ വോയിസ് ക്ലിപ്

ഒരാളിന്റെ ശബ്ദത്തിന്റെ ആധികാരികത ഉറപ്പിക്കുന്നത് ചില്ലറ കാര്യമല്ല. തനിക്ക് കിട്ടിയത് ശബ്ദസന്ദേശം അടങ്ങിയ ഫോൺ ആണെന്നും, അതിൽ സിം കാർഡ് ഇല്ലായിരുന്നെന്നും, ആ സന്ദേശം മറ്റാർക്കും ലഭിക്കില്ലെന്നും സഹിൻ 100% ഉറപ്പിച്ചു പറയുന്നു. ശബ്ദസന്ദേശം മറ്റാർക്കെങ്കിലും അയച്ചുകൊടുത്ത ശേഷം സിം കാർഡ് നീക്കം ചെയ്യാൻ കഴിയും. വൈഫൈ ഉപയോഗിച്ചും അതിന് സാധിക്കും. മറ്റ് ആപ്പുകൾ വഴിയും, ഡേറ്റാ കേബിൾ വഴിയും, തനത് ഷെയറിങ് മാർഗങ്ങൾ വഴിയും അതിനു സാധിക്കും. എങ്കിലും മറ്റാർക്കും സന്ദേശം കിട്ടിയിട്ടില്ലെന്ന് സഹിൻ തറപ്പിച്ച് പറയുന്നു! എങ്ങനെ എന്ന് എന്നോട് ചോദിക്കരുത്; എനക്കറിയില്ല!

ഇത്ര ആധികാരികതയോടെ മാധ്യമപ്രവർത്തനം നടത്താൻ മറ്റാർക്ക് കഴിയും? മറ്റുള്ള മാധ്യമങ്ങൾ 24 ന്യൂസിനെ മാതൃകയാക്കൂ. ശരിയായ അന്വേഷണാത്മക മാധ്യമപ്രവർത്തനം എന്താണെന്ന് അവരിൽ നിന്ന് പഠിക്കാൻ ശ്രമിക്കൂ. വാർത്തകളുടെ ആധികാരികത ഉറപ്പിക്കാൻ അവർ സ്വീകരിക്കുന്ന ശാസ്ത്രീയ മാർഗങ്ങൾ ചെമ്പോലയിലാക്കി ഭാവി തലമുറയ്ക്കു വേണ്ടി കുഴിച്ചിടൂ. എന്തായാലും ഉത്തമ മാധ്യമപ്രവർത്തനം നടത്തിയ 24 ന്യൂസിനോടും സഹിൻ ആന്റണിയെന്ന ഏഷ്യയിലെ ഏറ്റവും മികച്ച മാധ്യമപ്രവർത്തകനോടും ആദരവാൽ ആദരവ് മാത്രം. സത്യായിട്ടും.
സ്വന്തം ഫോണിൽ നിന്നും,
പണിക്കർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button