AlappuzhaKeralaNattuvarthaLatest NewsNews

കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി : ദുരൂഹത

കൊല്ലം കുണ്ടറ വെളളിമണ്‍ സോജു ഭവനില്‍ സോജു (48) ആണ്‌ മരിച്ചത്‌

കായംകുളം: കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ വെളളിമണ്‍ സോജു ഭവനില്‍ സോജു (48) ആണ്‌ മരിച്ചത്‌. ദേശീയപാതയില്‍ കൃഷ്‌ണപുരം സാംസ്‌കാരിക കേന്ദ്രത്തിനോട്‌ ചേര്‍ന്നുള്ള കുളത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാവിലെ നടക്കാനിറങ്ങിയവരാണ്‌ മൃതദേഹം കണ്ടത്‌. കടവിനോട്‌ ചേര്‍ന്ന്‌ വെള്ളത്തില്‍ കമിഴ്‌ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Read Also : ഭൂമി തരം മാറ്റാന്‍ അപേക്ഷയുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി: ഒടുവിൽ മത്സ്യത്തൊഴിലാളി തൂങ്ങി മരിച്ചു

മൃതദേഹത്തിന്റെ തലയ്‌ക്ക്‌ പിന്നില്‍ മുറിവും കുളക്കടവിനോട്‌ ചേര്‍ന്ന്‌ രക്തക്കറയും പൊലീസ്‌ പരിശോധനയില്‍ കണ്ടെത്തി. ഒന്നിലധികം ആളുകളുടെ ഷര്‍ട്ടും മുണ്ടുകളും ഉള്‍പ്പെടെയുള്ളവ കുളത്തിന്‌ സമീപത്തു നിന്നു പൊലീസിന് ലഭിച്ചു. ഇയാള്‍ കുറച്ചുനാള്‍ മുമ്പ് ഒരു ഡോക്‌ടറുടെ വീട്ടിൽ ജോലി ചെയ്‌തിരുന്നു. ഡോക്‌ടറാണ്‌ ഇയാളെ തിരിച്ചറിഞ്ഞത്‌.

സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്ന്‌ സ്‌ഥലത്തെത്തിയ ജില്ലാ പോലീസ്‌ മേധാവി ജി. ജയദേവ്‌ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button