
കണ്ണൂര്‍ : കാട്ടുപന്നി ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. കണ്ണൂര്‍ മൊകേരിയിലെ ശ്രീധരന്‍ (75) ആണ് മരിച്ചത്. രാവിലെ ഒമ്പതുമണിയോടെ കൃഷിയിടത്തില്‍ പോയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം.
നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കാട്ടുപന്നി കുത്തുന്നതാണ് കണ്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. പകല്‍ പോലും കാട്ടുപന്നികള്‍ ഇറങ്ങി നടക്കുന്ന പ്രദേശമാണിതെന്നു നാട്ടുകാര്‍ പറഞ്ഞു.
Post Your Comments