Kerala

സമരം മുപ്പതാം ദിവസത്തിലേക്ക്: ആശാ വർക്കർമാർ 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കും

സംസ്ഥാന സർക്കാരിനെതിരായ ആശാവർക്കേഴ്സിന്റെ സമരം ഇന്ന് മുപ്പതാം ദിവസം. സമരം തുടങ്ങിയപ്പോൾ പരിഹസിച്ച സർക്കാരിന് ചില ആവശ്യങ്ങളെങ്കിലും അംഗീകരിക്കേണ്ടി വന്നു. സമരം അടുത്തഘട്ടത്തിലേക്കെന്ന് ഇന്നലെ ആശവർക്കേഴ്സ് പ്രഖ്യാപിച്ചു.

സമരത്തിനിടയിൽ ഒരിക്കൽ പോലും അക്രമങ്ങൾ ഉണ്ടായില്ല. സമരത്തെ അനുകൂലിച്ചു നടത്തിയ അക്രമങ്ങളെ അപലപിച്ചു. എന്നിട്ടും കണ്ണു തുറക്കാത്ത സർക്കാരിന് മുൻപിൽ രണ്ടാംഘട്ട സമരത്തിൽ അല്പം നിയമലംഘനം. മാർച്ച് 17 ന് നടക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധം സംഘർഷഭരിതമായേക്കും.

ഓണറേറിയം കുടിശ്ശിക തീർത്തതും , ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ പിൻവലിച്ചതും സമരത്തിൻ്റെ വിജയം. ശമ്പള വർധനവും, വിരമിക്കൽ ആനുകൂല്യവും അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിൽ സമരം തുടരുന്നു.

 

shortlink

Post Your Comments


Back to top button