
തിരുവനന്തപുരം: തലസ്ഥാനത്ത് 14-കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഷോക്കേറ്റെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മരിച്ച അലോക് നാഥിൻ്റെ കഴുത്തിലും കാലിലും നീല നിറത്തിൽ പാടുകളുണ്ടായിരുന്നു. ഇത് ഷോക്കേറ്റതിൻ്റെ ലക്ഷണമാണെന്നാണ് വിലയിരുത്തൽ.
കട്ടിലിന് സമീപത്തെ തറയിലാണ് മൃതദേഹം കണ്ടത്. ഷോക്കേറ്റപ്പോൾ താഴെ വീണതാകാമെന്നും പൊലീസ് പറയുന്നു. അലോക് നാഥിന് ഇലക്ട്രിക് സാധനങ്ങളോട് കമ്പമുണ്ടായിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്.
സംഭവത്തിൽ ബാലരാമപുരം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം ശാന്തിവിള ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments