KottayamLatest NewsKeralaNattuvarthaNews

ക്ഷീണം മാറുന്നില്ല: സംശയം തോന്നിയ ഭർത്താവ് സിസിടിവി വെച്ചപ്പോൾ കണ്ടത് ഭാര്യയുടെ കൊടും ക്രൂരത! മറ്റൊരു ജോളി മോഡൽ പിടിയിൽ

പാല: കാലങ്ങളായി ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. പാലാ മീനച്ചില്‍ പാലക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷ് ആണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് സതീഷ് (38) ആണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പാലാ പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

2006 ലാണ് തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ യുവാവ് പാലാ മുരിക്കുംപുഴ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞു കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞത് മുതല്‍ ഭാര്യ നിസാര കാര്യങ്ങളെ ചൊല്ലി പിണങ്ങുന്നത് പതിവായിരുന്നതായി യുവാവ് പറയുന്നു. പരാതിക്കാരനായ യുവാവ് തുടര്‍ച്ചയായി ക്ഷീണം അനുഭവപ്പെടുന്നതിനെ തുടർന്ന് തുടര്‍ന്ന് ഡോക്ടറെ കാണുകയായിരുന്നു.

മുൻ കാമുകിയുടെ കുഞ്ഞിനെ യുവാവ് തട്ടിക്കൊണ്ടുപോയി : ബന്ധം ഉപേക്ഷിച്ചതിന്റെ വൈരാഗ്യം തീർക്കാനെന്ന് പോലീസ്

ഷുഗർ താഴ്ന്നു പോയതാകാം കാരണം എന്ന് കരുതി മരുന്ന് കഴിച്ചെങ്കിലും കുറവുണ്ടായില്ല. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ 20 ദിവസത്തോളം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്തു നിന്ന് കഴിച്ചപ്പോള്‍ ക്ഷീണം ഒന്നും തോന്നിയില്ല ഇതേതുടർന്ന് തോന്നിയ സംശയം ആണ് കേസിൽ വഴിത്തിരിവായത്. യുവാവ് ഭാര്യയുടെ കൂട്ടുകാരിയായ യുവതിയോട് ഇതിനെക്കുറിച്ച് സംസാരിക്കുകയും ഭാര്യയോട് എന്തെങ്കിലും മരുന്ന് തനിക്ക് തരുന്നുണ്ടോ എന്ന് ചോദിച്ചറിയണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് കൂട്ടുകാരി ഭാര്യയോട് തിരക്കിയപ്പോഴാണ് 2015 മുതൽ ഭര്‍ത്താവിന് മാനസികരോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുന്നതായി പറയുകയും മരുന്നിന്റെ ഫോട്ടോ കൂട്ടുകാരിക്ക് വാട്‌സാപ്പില്‍ അയച്ചു നല്‍കുകയും ചെയ്തു. ഇതേതുടർന്ന് തുടര്‍ന്ന് ഭര്‍ത്താവ് സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് മേധാവിക്ക് പരാതി നല്‍കി. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി പരാതി അന്വേഷിച്ച പോലീസിന് കാര്യങ്ങൾ ബോധ്യപ്പെടുകയും ഭാര്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് വീട് റെയ്ഡ് ചെയ്ത് മരുന്ന് പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button