അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിയായി മലയാളി യുവതി. തൃശൂര്‍ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ലീന ജലാലാണ് 44.75 കോടി രൂപ(2.2 കോടി ദിര്‍ഹം) സമ്മാനം നേടിയത്. നാല് വര്‍ഷമായി അബൂദാബിയിലെ ഷൊയ്ഡര്‍ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കല്‍ എല്‍എല്‍സിയിൽ എച്ച്ആര്‍ ഉദ്യോഗസ്ഥയാണ് ലീന. ജനുവരി 27ന് സഹപ്രവര്‍ത്തകരോടൊപ്പം ലീന ഓണ്‍ലൈനായി എടുത്ത 144387 നമ്പര്‍ ടിക്കറ്റിലാണ് നറുക്കുവീണത്. ഒരു വര്‍ഷമായി സുഹൃത്തുക്കള്‍ ചേര്‍ന്ന് ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും തന്റെ പേരില്‍ ആദ്യമായാണ് ടിക്കറ്റ് എടുക്കുന്നതെന്ന് ലീന പറഞ്ഞു.
സമ്മാനം ലഭിച്ചുവെന്ന് വിളി വന്നപ്പോള്‍ വ്യാജ കോളാണെന്നാണ് കരുതിയതെന്നും വിശ്വസിക്കാന്‍ ഏറെ സമയമെടുത്തുവെന്നും ലീന പറഞ്ഞു. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സുഹൃത്തുക്കളൊപ്പം ചേര്‍ന്ന് എടുത്ത ടിക്കറ്റായതിനാല്‍ സമ്മാനത്തുകയും സുഹൃത്തുക്കള്‍ക്കിടയില്‍ തുല്യമായി വീതിക്കും. തന്റെ ഭാഗ്യ നമ്പര്‍ ഏഴായിരുന്നുവെന്നും അതുകൊണ്ടുതന്നെ ടിക്കറ്റില്‍ ആ സംഖ്യ ഉള്‍പ്പെടുത്തിയാണ് എടുത്തതെന്നും ലീന പറഞ്ഞു.
ലോകായുക്ത ഓർഡിനൻസുമായി മുന്നോട്ട് പോകുമെന്ന് സിപിഎം: ഗവർണർ തിരിച്ചയച്ചാൽ ബില്ലായി പാസാക്കാൻ ആലോചന
ഇന്ത്യക്കാരനായ സുറൈഫ് സുറുവിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം ലഭിച്ചത്. ജനുവരി 29നാണ് സമ്മാനാര്‍ഹമായ 327631 നമ്പര്‍ ടിക്കറ്റ് അദ്ദേഹം ഓണ്‍ലൈനിലൂടെ എടുത്തത്. ഇന്ത്യക്കാരനായ സില്‍ജോണ്‍ യോഹന്നാനാണ് മൂന്നാം സമ്മാനം. 356890 നമ്പര്‍ ടിക്കറ്റിലൂടെ അഞ്ച് ലക്ഷം ദിര്‍ഹം അദ്ദേഹത്തിന് ലഭിച്ചു.
ഇന്ത്യക്കാരായ അന്‍സാര്‍ സുക്കരിയ മന്‍സില്‍ 127937 എന്ന ടിക്കറ്റ് നമ്പരിൽ നാലാം സമ്മാനമായ രണ്ടര ലക്ഷം ദിര്‍ഹംനേടിയപ്പോള്‍ മറ്റൊരു ഇന്ത്യക്കാരി ദിവ്യ എബ്രഹാം 284459 നമ്പര്‍ ടിക്കറ്റിലൂടെ ഒരു ലക്ഷം ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനത്തിന് അര്‍ഹയായി. ഡ്രീം കാര്‍ സീരിസില്‍ 013887 എന്ന ടിക്കറ്റ് നമ്പറിൽ ബംഗ്ലാദേശ് സ്വദേശിയായ നാസിറുദ്ദീനാണ് റേഞ്ച് റോവര്‍ കാര്‍ നേടിയത്.
Post Your Comments