
അബുദാബി: നിരവധി മലയാളികള്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 256-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 1.5 കോടി ദിര്‍ഹം (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) പ്രവാസി ഇന്ത്യക്കാരന്.
Read Also: ക്യാൻസറിനെ പ്രതിരോധിക്കാൻ കോളിഫ്‌ളവർ
ദോഹയില്‍ താമസിക്കുന്ന മുജീബ് തെക്കേ മാറ്റിയേരി ആണ് 098801 എന്ന ടിക്കറ്റ് നമ്പറിലൂടെ ഭാഗ്യസമ്മാനം സ്വന്തമാക്കിയത്. ഇദ്ദേഹം സെപ്റ്റംബര്‍ 27ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.
സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ മുജീബിനെ നറുക്കെടുപ്പ് വേദിയില്‍ വച്ച് വിളിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനായില്ല. ഗ്രാന്‍ഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് 023536 എന്ന ടിക്കറ്റ് നമ്പറിലൂടെ അജീബ് ഒമറാണ്.
മൂന്നാം സമ്മാനം 90,000 ദിര്‍ഹം നേടിയത് സ്റ്റീവന്‍ വില്‍കിന്‍സണാണ്. ഇദ്ദേഹം വാങ്ങിയ 169082 എന്ന ടിക്കറ്റ് നമ്പറാണ് സമ്മാനം നേടിയത്. നാലാം സമ്മാനം 80,000 ദിര്‍ഹം സ്വന്തമാക്കിയത് രവീന്ദ്ര സമരനായകെ ആണ്.
Post Your Comments