അബുദാബി: കോടികളുടെ സമ്മാനപ്പെരുമഴയൊരുക്കി ബിഗ് ടിക്കറ്റ്. വാലന്റൈൻസ് ദിനത്തിന്റെ ഭാഗമായി വമ്പൻ ഓഫറുകളാണ് ഇക്കുറി ബിഗ് ടിക്കറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഫെബ്രുവരി 13 മുതൽ 15 വരെ ഒരുക്കിയിരിക്കുന്ന ഫ്ലാഷ് സെയിലിൽ പങ്കെടുത്ത് ടിക്കറ്റ് സ്വന്തമാക്കുന്നവർക്ക് രണ്ട് അധിക ടിക്കറ്റുകൾ ലഭിക്കും. 15 മില്യൺ ദിർഹമാണ് ഗ്രാന്റ് പ്രൈസ്.
15 മില്യൺ ദിർഹം കൂടാതെ
സമ്മാനം നേടാനുള്ള കൂടുതൽ സാധ്യതകൾ കൂടിയാണ് പുതിയ ഓഫറുകളിലൂടെ ഉണ്ടാകുക. സാധാരണയായി, രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരു അധിക ടിക്കറ്റാണ് സൗജന്യമായി ലഭിക്കുക. വാലന്റൈൻ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഫ്ലാഷ് സെയിലിൽ പങ്കെടുക്കുന്നവർക്ക് അടുത്ത ആഴ്ചത്തെ നറുക്കെടുപ്പിൽ കൂടി സൗജന്യമായി പങ്കെടുക്കാൻ അവസരം ലഭിക്കും. മാർച്ച് 3 ന് നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഗ്രാന്റ് പ്രൈസായ 15 മില്യൺ ദിർഹം കൂടാതെ ഒരു മില്യൺ ദിർഹം രണ്ടാം സമ്മാനമായി നേടാൻ അവസരം ഉണ്ടാകും.
സ്ത്രീ അവയവങ്ങൾ ശസ്ത്രക്രിയയിലൂടെ മാറ്റിയ ശേഷം തോമസ് നാൻസിയെ വിവാഹം ചെയ്തു: കുറിപ്പ്
അടുത്ത മാസത്തെ നറുക്കെടുപ്പിന് ഫെബ്രുവരി 28 വരെ www.bigticket.ae എന്ന വെബ്‌സൈറ്റിലൂടെയോ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ ഇന്റർനാഷണൽ എയർപോർട്ടിലെയും ഇൻ-സ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചോ ടിക്കറ്റുകൾ വാങ്ങാം. ഇത്തവണ നേരിട്ടും ഡ്രോയിൽ പങ്കെടുക്കാൻ സാധിക്കും.
പതിനായിരം ദിർഹമാണ് സമ്മാനമായി ലഭിക്കുക അബുദാബി എയർ പോർട്ട് അറൈവൽ ഹാളിനു സമീപമാണ് നേരിട്ട് പങ്കെടുക്കാൻ അവസരം ഉണ്ടാകുക. മാത്രമല്ല പങ്കെടുക്കാൻ എത്തുന്ന 18 വയസിന് മുകളിൽ ഉള്ളവരെ ഉൾപ്പെടുത്തി മറ്റൊരു ലക്കി ഡ്രോയും നടക്കും. പതിനായിരം ദിർഹമാണ് സമ്മാനമായി ലഭിക്കുക.
Post Your Comments