ThiruvananthapuramKeralaNattuvarthaLatest NewsNews

ലോകായുക്ത ഓർഡിനൻസുമായി മുന്നോട്ട് പോകുമെന്ന് സിപിഎം: ഗവർണർ തിരിച്ചയച്ചാൽ ബില്ലായി പാസാക്കാൻ ആലോചന

ലോകായുക്ത ഓർഡിനൻസുമായി മുന്നോട്ട് പോകുമെന്ന് സിപിഎം. സിപിഐയെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തും. ഗവർണറുടെ തീരുമാനത്തിനായി കാത്തിരിക്കാനും സിപിഎം സെക്രട്ടറിയേറ്റിൽ തീരുമായി.

ഗവർണറുടെ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്. അതുകൊണ്ടുതന്നെ ഗവർണറുടെ തീരുമാനം കാക്കാനും സിപിഎം തീരുമാനമെടുത്തു. അഥവാ ഓർഡിനൻസ് ഗവർണർ തിരിച്ചയക്കുകയാണെങ്കിൽ, നിയമസഭയിൽ ബിൽ ആയി പാസാക്കാനും ആലോചിക്കുന്നുണ്ട്.

ചർച്ച ചെയ്യാതെ ലോകായുക്ത ഓർഡിനൻസിൽ തീരുമാനമെടുത്തതിൽ സിപിഐയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് കാര്യങ്ങൾ സിപിഐയെ ബോദ്ധ്യപ്പെടുത്താമെന്ന തീരുമാനത്തിലെത്തിയത്. എന്നാൽ കെ. ടി ജലീൽ ലോകായുക്തയെ കുറിച്ച് ഉയർത്തിയ വിമർശനങ്ങൾ സിപിഎം ചർച്ച ചെയ്തില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button