ThrissurNattuvarthaLatest NewsKeralaNews

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ല്‍ ​നി​ന്ന് ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് വീ​ണു : യാ​ത്ര​ക്കാ​ര​ന്​ ഗു​രു​ത​ര പ​രി​ക്ക്

കോ​ട്ട​യം കുമ്പി​ടി സ്വ​ദേ​ശി പാ​ല​ക്കു​ന്നേ​ല്‍ വീ​ട്ടി​ല്‍ കു​രു​വി​ള ഫി​ലി​പ്പോ​സി​നാ​ണ്​ (47) പ​രി​ക്കേ​റ്റ​ത്

ചെ​റു​തു​രു​ത്തി: ട്രെ​യി​നി​ല്‍​ നി​ന്ന് പു​ഴ​യി​ലേ​ക്ക് വീ​ണ് യാ​ത്ര​ക്കാ​ര​ന്​ ഗു​രു​ത​ര പ​രി​ക്ക്. കോ​ട്ട​യം കുമ്പി​ടി സ്വ​ദേ​ശി പാ​ല​ക്കു​ന്നേ​ല്‍ വീ​ട്ടി​ല്‍ കു​രു​വി​ള ഫി​ലി​പ്പോ​സി​നാ​ണ്​ (47) പ​രി​ക്കേ​റ്റ​ത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. കേ​ര​ള എ​ക്സ്​​പ്ര​സ് കൊ​ച്ചി​ന്‍ പാ​ല​ത്തി​ന് സ​മീ​പ​ത്തെ റെ​യി​ല്‍​വേ പാ​ല​ത്തി​ലൂ​ടെ ട്രെയിൻ പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ള്‍ ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് വീ​ണ​ത്.

Read Also : ഭാവനാസമ്പന്നമായ ഒരു കഥയാണ് എഫ്.ഐ.ആർ, ആരാണ് ഇത് തിരക്കഥയൊരുക്കി സംവിധാനം ചെയ്തത്, ആ ടാബ് എവിടെ?: ചോദ്യങ്ങളുമായി ദിലീപ്

പു​ഴ​യി​ലെ വെ​ള്ള​ത്തി​ലേ​ക്ക്​ യാ​ത്ര​ക്കാ​ര​ന്‍ വീ​ഴു​ന്ന​ത്​ സ​മീ​പത്ത് ക്രി​ക്ക​റ്റ്​ ക​ളി​ക്കു​ന്ന​വ​ര്‍ കണ്ടു. തുടർന്ന് ഇവർ ഉ​ട​ന്‍ തന്നെ ര​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു. വ​ള്ള​ത്തോ​ള്‍ ന​ഗ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ആ​ര്‍. ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആണ് ഇ​യാ​ളെ തൃ​ശൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചത്. അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന ഇയാൾ​ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button