ThiruvananthapuramKeralaNattuvarthaLatest NewsNews

‘തേജസ് എക്‌സ്പ്രസ് 6 മണിക്കൂറില്‍ 500 കിമീ, കെ റെയിലിന് പകരം ഇതുപോരെ’: ചർച്ചയായി വൈറൽ കുറിപ്പ്

തിരുവനന്തപുരം: കേരളം സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. നാടിന്റെ വികസനത്തിന് കെ റെയില്‍ ആവശ്യമാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍. എതിർ ശബ്ദബങ്ങളെ രൂക്ഷമായ സൈബര്‍ ആക്രമണത്തിലൂടെ നേരിടുകയാണ് സൈബർ സഖാക്കൾ. അതേസമയം കേരളത്തിന്റെ യാത്രാദുരിതത്തിന് കെറെയില്‍ നടപ്പാക്കാതെ തന്നെ ചർച്ചയാകുന്നു. രാജ്യത്ത് നിലവിലുള്ള ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എബി കോശി എന്നയാൾ തന്റെ അഭിപ്രായം മുന്നോട്ടുവയ്ക്കുന്നത്.

ഇന്ത്യൻ റെയിൽവേയുടെ തേജസ് എക്സ്പ്രസ് ചെന്നൈയിൽനിന്നും മധുര വരെയുള്ള 500 കി.മീ ദൂരം ഓടിയെത്തുന്നത് വെറും ആറു മണിക്കൂറുകൊണ്ടാണെന്നും തിരുവനന്തപുരത്തുനിന്നും കാസ൪കോടിനുള്ള അതേ ദൂരമാണ് ഇതെന്നും അദ്ദേഹം പറയുന്നു. സിൽവ൪ലൈനേക്കാളും ഒന്നോ ഒന്നരയോ മണിക്കൂ൪ മാത്രമാണ് ഈ വണ്ടി ആരംഭിച്ചാൽ യാത്രയ്ക്ക് അധികമായി വേണ്ടിവരികയെന്നും ഇപ്പോഴുള്ള ട്രാക്കിനോടൊപ്പം ഒന്നുകൂടി പണിയുകയും സിഗ്നൽ ഓട്ടോമാറ്റിക്ക് ആക്കുകയും ചെയ്താൽ കേരളത്തിലും ഇത് ഓടിക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എബി കോശിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഇത്തരക്കാരാണ് ഈ രാഷ്‌ട്രത്തെ അഫ്ഗാനിസ്ഥാനാക്കി മാറ്റുന്നത്: ഹിന്ദു യുവാവിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് കങ്കണ

ഇന്ത്യൻ റെയിൽവേയുടെ തേജസ് എക്സ്പ്രസ് വെറും ആറു മണിക്കൂറുകൊണ്ടാണ് ചെന്നൈയിൽനിന്നും മധുര വരെയുള്ള 500 കി.മീ ദൂരം ഓടിയെത്തുന്നത്. തിരുവനന്തപുരത്തുനിന്നും കാസ൪കോടിനുള്ള അതേ ദൂരം. സിൽവ൪ലൈനേക്കാളും ഒന്നോ ഒന്നരയോ മണിക്കൂ൪ മാത്രമാണ് ഈ വണ്ടി (ആരംഭിച്ചാൽ) അധികമായി എടുക്കുക. ഇപ്പോഴുള്ള ട്രാക്കിനോടൊപ്പം ഒന്നുകൂടി പണിയുകയും സിഗ്നൽ ഓട്ടോമാറ്റിക്ക് ആക്കുകയും ചെയ്താൽ കേരളത്തിലും ഇത് ഓടിക്കാം. ഡൽഹി-ഭോപ്പാൽ ശതാബ്ധി എക്സ്പ്രസിൻറെ വേഗം 155 km/hr ആണ്. കെ-റെയിലിനേക്കാൾ നേരിയ കുറവുമാത്രമാണതിനുള്ളത്.

മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍റെ ‘ശാന്തിഭവനം’ പദ്ധതി: ആദ്യ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു

പൂ൪ണ്ണമായും ഇന്ത്യൻ നി൪മ്മിതം. സിൽവ൪ലൈനിൻറെ നൂറിലൊന്നുപോലും പണച്ചെലവു വരികയില്ല. പെട്ടെന്നു പണി പൂ൪ത്തീകരിക്കാനും പറ്റും. തല്ക്കാലം നമുക്ക് ഇതുകൊണ്ട് തൃപ്തിപ്പെടാവുന്നതേയുള്ളു. കേരളത്തിലെ സിഗ്നലിംഗ് ഓട്ടോമാറ്റിക്ക് ആക്കിമാറ്റാനുള്ള പദ്ധതിക്ക് റെയിൽവേ ഇതിനോടകം തന്നെ സമ്മതം മൂളിയിട്ടുണ്ട്. ഈ സാദ്ധ്യതകളൊന്നും ആരായാതെയാണ് വൻ കടബാദ്ധ്യത വിളിച്ചുവരുത്തുന്ന സിൽവ൪ലൈനിനായി വാശിപിടിക്കുന്നത് എന്നത് ഒരു വിരോധാഭാസമായി തോന്നുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button