അഹമ്മദാബാദ് : മുഹമ്മദ് നബിയുടെ ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി കങ്കണ റണാവത്ത് . കൊലയ്‌ക്ക് പിന്നിൽ മുസ്ലീം പള്ളിയും, മൗലവിയുമാണെന്നും ഇത്തരക്കാരാണ് ഈ രാജ്യത്തെ അഫ്ഗാനിസ്ഥാൻ ആക്കി മാറ്റാൻ ശ്രമിക്കുന്നതെന്നും കങ്കണ പറഞ്ഞു. ഇത്തരം കൊലപാതകങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.
‘കിഷൻ ഭർവാദിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഒരു മുസ്ലീം പള്ളിയും മൗലവിയും ചേർന്ന് എഫ്ബി പോസ്റ്റിലൂടെയാണ്. കാരണം ദൈവം കിഷന്റെ പോസ്റ്റ് ഇഷ്ടപ്പെട്ടില്ല എന്ന് അവർ കരുതി. ദൈവത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ അവസാനിപ്പിക്കണം.നമ്മൾ ജീവിക്കുന്നത് ഏതോ മധ്യകാലഘട്ടത്തിലല്ല. ഇത്തരം കൊലപാതകങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. കിഷന് 27 വയസ്സ് മാത്രമാണ് പ്രായം. രണ്ട് മാസം പ്രായമുള്ള ഒരു മകളുണ്ട്, കിഷന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യാനും ക്ഷമാപണം നടത്താനും ആവശ്യപ്പെട്ടു. അയാൾ അത് ചെയ്തു. എന്നിട്ടും അവനെ നാല് പേർ ക്രൂരമായി കൊലപ്പെടുത്തി. എല്ലാവരുടെയും സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് അദ്ദേഹം മരിച്ചത്. ഇത്തരക്കാരാണ് ഈ രാഷ്‌ട്രത്തെ അഫ്ഗാനിസ്ഥാനായി മാറ്റുന്നത്. അത് തടയേണ്ടതാണ്. കിഷന്റെ വിധവയ്‌ക്ക് പെൻഷൻ കിട്ടണം. ഓം ശാന്തി. കങ്കണ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍റെ ‘ശാന്തിഭവനം’ പദ്ധതി: ആദ്യ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു
ജനുവരി 25 ന് അഹമ്മദാബാദിലെ ദണ്ഡുക നഗരത്തിലെ മോധ്‌വാഡ-സുന്ദ്കുവ പ്രദേശത്ത് വച്ചാണ് കിഷൻ (27) വെടിയേറ്റ് മരിച്ചത്. പ്രതികളായ രണ്ട് പേരെയും ആയുധം നൽകിയ മസ്ജിദ് പുരോഹിതനെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments