KeralaNattuvarthaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക : കേരള അതിർത്തിയിൽ ജാഗ്രത തുടരാൻ തീരുമാനം

ബംഗളൂരു: കൊവിഡ് മൂന്നാം തരംഗം ശക്തമായതിനെ തുടർന്ന് കർണാടകയിൽ ഏർപ്പെടുത്തിയിരുന്ന രാത്രിയാത്രാ നിരോധനം പിൻവലിക്കുമെന്ന് സർക്കാർ അറിയിച്ചു. സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കാനും തീരുമാനിച്ചു. തിങ്കളാഴ്‌ച മുതൽ പുതിയ തീരുമാനം നിലവിൽ വരും. ആദ്യഘട്ടത്തിൽ ബംഗളൂരുവിലെ സ്‌കൂളുകളും കോളേജുകളുമാണ് തുറക്കുക.

Also Read “: ‘ബിഷപ്പിനെ വെറുതെ വിട്ടപ്പോൾ കോടതിയെ വിമർശിച്ചവരൊക്കെ തടിയന്റവിട നസീറിനെ വെറുതെ വിട്ടപ്പോൾ എവിടെ പോയി’: ബിഷപ്പ് തോമസ്

എന്നാൽ കൊവിഡ് ചട്ടങ്ങൾ ശക്തമായി പാലിച്ചുകൊണ്ടാകും പഠനം പുനരാരംഭിക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു. പുതിയ ചട്ടങ്ങളനുസരിച്ച് സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും എത്തണം. മുൻപ് ഇത് 50 ശതമാനമായിരുന്നു. എന്നാൽ തീയേ‌റ്ററുകൾ, ഓഡിറ്റോറിയങ്ങൾ, മൾട്ടിപ്ളക്‌സുകൾ, ജിം, സ്വിമ്മിംഗ് പൂളുകൾ എന്നിവിടങ്ങളിൽ 50 ശതമാനം പേർക്കേ പ്രവേശനമുള്ളൂ. കേരളം, ഗോവ, മഹാരാഷ്‌ട്ര അതിർത്തികളിൽ കനത്ത ജാഗ്രതയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button