കണ്ണൂർ : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. മൂന്നു ദിവസത്തിലധികമായി പ്രതിദിന കോവിഡ് കണക്കുകൾ അമ്പതിനായിരത്തിൽ അധികമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത്രയും രൂക്ഷമായ സാഹചര്യത്തിൽ കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിജയാഘോഷം. എസ് എഫ് ഐയുടെ നേതൃത്വത്തിലാണ് വിജയാഘോഷം സംഘടിപ്പിച്ചത്. ഇന്നലെ ജില്ലയിൽ ഏറ്റവും ഉയർന്ന പ്രതിദിന ടി പി ആർ നിരക്ക് രേഖപ്പെടുത്തിയ കണ്ണൂർ ബി കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുകയാണ്.
കർശന നിയന്ത്രണങ്ങൾ സർക്കാർ നടപ്പിലാക്കുന്നതിനിടയിലാണ് വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പ് സർവകലാശാല നിശ്ചയിച്ചത്. തെരഞ്ഞെടുപ്പ് റ്റിവയ്ക്കണമെന്ന ആവശ്യം ഉയർത്തിയിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല. സിന്‍ഡിക്കേറ്റ് കളക്ടറുടെ കത്ത് അവഗണിച്ച് തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുകയായിരുന്നു. 95% കൊവിഡ് കേസുകളിൽ ജില്ലയിൽ വർധനവുണ്ട്. കളക്ടർ തന്നെ വിസിക്ക് നൽകിയ കത്തിൽ പറയുന്നത് ജില്ല ബി കാറ്റഗറിയാണ് തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കണെമന്നതായിരുന്നു, അതെല്ലാം അവഗണിച്ച് തെരെഞ്ഞെടുപ്പ് നടത്തി, എന്നാൽ അതിന് ശേഷവും മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ചുകൊണ്ടാണ് വിജയാഘോഷം നടന്നത്.
ജില്ലയിൽ പൊതുപരിപാടികൾ നിരോധിച്ചുകൊണ്ട് ഇറക്കിയ കളക്ടറുടെ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് എസ്എഫ്ഐയുടെ വിജയാഘോഷം. വിവാഹ മരണാന്തര ചടങ്ങുകളിൽ 20 പേർ മാത്രമാണ് പങ്കെടുക്കാവുന്നത്. കർശന നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി നടത്തിയ വിജയാഘോഷത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Post Your Comments