കോഴിക്കോട്: തനിക്കെതിരെ സിപിഎം ചാനലിൽ വന്ന വാര്‍ത്തക്കെതിര രൂക്ഷ വിമര്‍ശനവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ‘പികെ ഫിറോസ് ക്ഷേത്രവളപ്പ് അലങ്കോലമാക്കി കെ റെയില്‍ കുറ്റി പിഴുതതായി പരാതി’എന്ന ചാനൽ വാര്‍ത്തക്കെതിരെയാണ് ഫിറോസ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്.
ഇത് സിപിഎമ്മിന്റെ നാടകമാണെന്ന് ഫിറോസ് ഫേസ്ബുക്കിലുടെ ആരോപിച്ചു. ക്ഷേത്ര വളപ്പില്‍ സമരം നടത്തിയ പികെ ഫിറോസിനെതിരെ പോലീസില്‍ പരാതി കൊടുത്തത് ക്ഷേത്ര സമിതിയാണെന്നാണ് ചാനൽ വാര്‍ത്തയില്‍ പറയുന്നത്. ‘ക്ഷേത്ര വളപ്പില്‍ അതിക്രമിച്ച് കയറി, സര്‍വേകല്ല് പിഴുത് മാറ്റിയെന്ന് കാട്ടിയാണ് പരാതി. ക്ഷേത്ര പരിസരം അലങ്കോലമാക്കിയതായും പരാതിയില്‍ പറയുന്നു. ഫറോഖ് വാളക്കട ക്ഷേത്ര ക്ഷേമ സമിതിയാണ് ഫിറോസിനെതിരെ പരാതി നല്‍കിയത്.’ എന്നും ചാനലിലെ വാര്‍ത്തയില്‍ പറയുന്നു.
പിക ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ടി.പി ചന്ദ്രശേഖരനെ കൊല്ലാൻ വന്ന ഇന്നോവ കാറിൽ മാഷാ അള്ളാഹ് സ്റ്റിക്കർ ഒട്ടിച്ചതിന് ശേഷം
തലശ്ശേരിയിലെ ഫസലിനെ കൊന്ന് രക്തത്തുള്ളികൾ ടവ്വലിലാക്കി ആർ.എസ്.എസ്സുകാരന്റെ വീട്ട് പടിക്കൽ കൊണ്ടിട്ടതിന് ശേഷം
ബി.ജെ.പിയുടെ ഫ്ലക്സ് ബോർഡുകൾ തകർത്ത് മേമുണ്ടയിലെ മദ്രസയിൽ കൊണ്ടിട്ടതിന് ശേഷം
സി.പി.എമ്മിന്റെ അടുത്ത നാടകം.
‘പി.കെ ഫിറോസ് ക്ഷേത്രവളപ്പ് അലങ്കോലമാക്കി കെ. റെയിൽ കുറ്റി പിഴുതു’.
ഉളുപ്പുണ്ടോ സി.പി.എമ്മേ..! എന്നാണ് ഇതുസംബന്ധിച്ച വാര്‍ത്തയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് പ.കെ. ഫിറോസ് എഴുതിയിരിക്കുന്നത്.
Post Your Comments