KannurLatest NewsKeralaNattuvarthaNews

സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ച്‌ പാന്‍മസാല വില്‍പന : വ്യാ​പാ​രി​ അറസ്റ്റിൽ

സി.​എ​ച്ച്‌ ന​ഗ​റി​ലെ ഞാ​റ്റു​വ​യ​ല്‍ പു​തി​യ​പു​ര​യി​ല്‍ അ​ബൂ​ബ​ക്ക​റി​നെ​യാ​ണ് (42) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്

ശ്രീ​ക​ണ്ഠ​പു​രം: ക​ണി​യാ​ര്‍​വ​യ​ലി​ല്‍ സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ച്‌ വ​ന്‍തോ​തി​ല്‍ പാ​ന്‍മ​സാ​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ വി​ല്‍പ​ന ന​ട​ത്തി​യ വ്യാ​പാ​രി അറസ്റ്റിൽ. സി.​എ​ച്ച്‌ ന​ഗ​റി​ലെ ഞാ​റ്റു​വ​യ​ല്‍ പു​തി​യ​പു​ര​യി​ല്‍ അ​ബൂ​ബ​ക്ക​റി​നെ​യാ​ണ് (42) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.

ക​ണി​യാ​ര്‍വ​യ​ല്‍ – മ​ല​പ്പ​ട്ടം റോ​ഡ​രി​കി​ലെ മ​ല​ബാ​ര്‍ സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് ന​ട​ത്തി​പ്പു​കാ​ര​നാ​ണ് അ​ബൂ​ബ​ക്ക​ര്‍. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​ളി​പ്പി​ച്ചു​ വെ​ച്ച 607 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

Read Also : 1.73 കോടിയുടെ കുഴല്‍പണവുമായി രണ്ടുപേർ പൊലീസ് പിടിയിൽ

ശ്രീ​ക​ണ്ഠ​പു​രം എ​സ്.​ഐ. സു​ബീ​ഷ്‌​മോ​ന്റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ.​എ​സ്.​ഐ സ​ജി​മോ​ന്‍, സി.​പി.​ഒ ശി​വ​പ്ര​സാ​ദ്, ഡ്രൈ​വ​ര്‍ ന​വാ​സ് എ​ന്നി​വ​രും സം​ഘത്തിലുണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button