
സുല്‍ത്താന്‍ ബത്തേരി: കേരള-കര്‍ണാടക അതിര്‍ത്തിപ്രദേശമായ പൊന്‍കുഴിയില്‍ വൻ വന്‍ കുഴല്‍പണ വേട്ട. 1.73 കോടി രൂപയുമായി കൊടുവള്ളി സ്വദേശികളായ ആറ്റക്കോയ (24), മുസ്തഫ (32) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.
മൈസൂരു ഭാഗത്തു നിന്ന് പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാഹനത്തില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഡ്രൈവറുടെ മുന്‍ഭാഗത്തുണ്ടായിരുന്ന രഹസ്യ അറയില്‍ നിന്നാണ് പണം പിടികൂടിയത്. വാഹനം പിടികൂടുമ്പോള്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുസ്തഫയെ സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ നിന്നുമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
Read Also : മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസ്: രണ്ടാനച്ഛന് ശിക്ഷ വിധിച്ച് കോടതി
വയനാട് ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും സുല്‍ത്താന്‍ ബത്തേരി പൊലീസും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി.
Post Your Comments