ഒളമറ്റം : വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ രണ്ട് പ്രതികള്‍ കൂടി പൊലീസ് പിടിയിൽ. സംഭവത്തില്‍ രണ്ടാം പ്രതി ഒളമറ്റം കമ്പിപ്പാലം ഭാഗം കണ്ടത്തിങ്കര ഷിയാദ് (45), മൂന്നാം പ്രതി കരിമണ്ണൂര്‍ ചെമ്മലകുടി ജോമോന് (37) എന്നിവരാണ് പൊലീസ് പിടിയിലായത്.
ഡിസംബര്‍ 15-ന് ആണ് കേസിനാസ്പദമായ സംഭവം. പുളിക്കല്‍ ഫിലിപ്പോസിന്റെ വീടാണ് കുത്തിപ്പൊളിച്ച് മോഷണം നടത്തിയത്.
Read Also : കോവിഡിന്റെ പുതിയ വകഭേദമായ നിയോകോവ് അത്യന്തം അപകടകരം: ബാധിക്കുന്ന മൂന്നിലൊരാള്‍ മരിക്കുമെന്ന് ഗവേഷകർ
കപ്പ വാട്ടാന്‍ ഉപയോഗിക്കുന്ന രണ്ട് വലിയ ചെമ്പ്, 10 ലിറ്ററിന്റെയും അഞ്ച് ലിറ്ററിന്റെയും കുക്കറുകള്‍, അലുമിനിയം പാത്രങ്ങള്‍, കുട്ടികള്‍ക്ക് കിട്ടിയ ട്രോഫികള്‍, നിലവിളക്കുകള്‍, കറവയന്ത്രം തുടങ്ങിയവയാണ് മോഷണം പോയത്.
Post Your Comments