ന്യൂഡൽഹി: ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളിലാണ്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ നിലവിൽ സോഷ്യൽ മീഡിയ വഴിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നത്. അത്തരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് പ്രവർത്തകർ പുറത്തിറക്കിയ പുതിയ വീഡിയോ ശ്രദ്ധേയമാകുന്നു.
ഇത്തവണ, മാർവൽ കോമിക്‌സിനെ അടിസ്ഥാനമാക്കിയാണ് കോൺഗ്രസിന്റെ ക്യാംപെയിൻ. സൂപ്പർഹീറോ ആയ തോർ എന്ന കഥാപാത്രമായി ആവിഷ്കരിച്ചിരിക്കുന്നത് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ ആണ്. ക്രിസ് ഹെംസ്വർത്ത്, മാർക്ക് റുഫലോ, ക്രിസ് ഇവാൻസ് തുടങ്ങിയവരും അഭിനയിച്ച ഹോളിവുഡ് സൂപ്പർഹീറോ ചിത്രമായ ‘അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ’-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആണ് കോൺഗ്രസ് പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
Also Read:ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം: പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ്
സിനിമയിലെ പ്രശസ്തമായ ഒരു യുദ്ധരംഗം ആണ് ഇവർ ഉപയോഗിച്ചിരിക്കുന്നത്. വീഡിയോയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഹൾക്ക് ആയി ചിത്രീകരിച്ചിരിക്കുന്നു, നവജ്യോത് സിംഗ് സിദ്ധുവിനെ ക്യാപ്റ്റൻ അമേരിക്കയോടാണ് ഉപമിച്ചിരിക്കുന്നത്. താരങ്ങളുടെ സ്ഥാനത്ത് രാഹുൽ ഗാന്ധിയുടെയും മറ്റ് നേതാക്കളുടെയും തല വെട്ടിയൊട്ടിച്ച് ആണ് വീഡിയോ ഇറക്കിയിരിക്കുന്നത്.
അവഞ്ചേഴ്‌സ് ഫ്രാഞ്ചൈസിക്കും മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിനും ഇന്ത്യയിൽ വലിയൊരു ആരാധകവൃന്ദമുണ്ട്, പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ. അവരുടെ സിനിമയെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ‘കോമിക്’ രൂപത്തിൽ അവതരിപ്പിക്കുമ്പോൾ അത് കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.
Also Read:ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷന് നാളെ തുടക്കമാകും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെയും മുഖങ്ങൾ അന്യഗ്രഹജീവികളുടെ കഥാപാത്രങ്ങളുമായി മാറ്റി, അവരെ ശത്രുവായി ചിത്രീകരിക്കുന്നതും വീഡിയോയിൽ ഉണ്ട്. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട വീഡിയോ അവസാനിക്കുന്നത് മിസ്റ്റർ ചന്നിയും മറ്റുള്ളവരും ആയുധങ്ങളുമായി ശത്രുക്കളുടെ അടുത്തേക്ക് ഓടുകയും അവരെ കൊല്ലുകയും ചെയ്യുന്നിടത്താണ്.
We will do whatever it takes to redeem our beloved state from the clutches of evil forces working against the interest of Punjab and its people. #CongressHiAyegi pic.twitter.com/6lVxqkN4VC
— Punjab Congress (@INCPunjab) January 24, 2022
Post Your Comments