തിരുവനന്തപുരം: റിപ്പബ്ലിക് ദിന ഫ്ളോട്ടില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ നടപടിക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഘ പരിവാര്‍ അജണ്ടയാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്ന് കോടിയേരി ആരോപിച്ചു. സിപിഎം മുഖപത്രത്തിലൂടെയാണ് റിപ്പബ്ലിക് ദിന ഫ്ളോട്ടില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി കോടിയേരി രംഗത്ത് എത്തിയത്.
ശ്രീ നാരായണ ദര്‍ശനവും സംഘപരിവാര്‍ രാഷ്ട്രീയവും ഏച്ചുകെട്ടിയാലും പൊരുത്തപ്പെടാത്തവയാണെന്നും പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ കോടിയേരി പറയുന്നു. കേരളത്തെ മാറ്റി നിര്‍ത്തിയത് ശ്രീനാരായണ ഗുരുവിനെ ഫ്‌ളോട്ടില്‍ അവതരിപ്പിച്ചതിനാലാണെന്നും റിപ്പബ്ലിക് ദിനാഘോഷ ചരിത്രത്തില്‍ തീരാകളങ്കമാണ് ഇതെന്നും കോടിയേരി ബാലകൃഷ്ണന്‍ തുറന്നടിച്ചു.
Post Your Comments