KeralaLatest NewsNews

രാജ്ഭവനിലെ റിപ്പബ്ലിക്ക് ദിന സല്‍ക്കാരത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രിയും സംഘവും

തിരുവനന്തപുരം: ഗവര്‍ണറുടെ റിപബ്ലിക് ദിന സല്‍ക്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും വിരുന്നില്‍ പങ്കെടുക്കുന്നില്ല. 6.30 നാണ് രാജ്ഭവനില്‍ അറ്റ് ഹോം സംഘടിപ്പിച്ചത്.

Read Also: ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികമായി ഉപദ്രവിച്ചു: ഡോക്ടര്‍ക്ക് തടവും പിഴയും

റിപ്പബ്ലിക് ദിന സന്ദേശത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തുവന്നിരുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകള്‍, അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടലുകള്‍ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിന് അനിവാര്യമാണ്. വിയോജിപ്പുകള്‍ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്നും കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗവര്‍ണര്‍ പ്രശംസിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button