PathanamthittaKeralaNattuvarthaLatest NewsNews

ശബരിമലയിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്: ഇരയായത് കർണ്ണാടക ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ

പത്തനംതിട്ട: ശബരിമലയിൽ വിഐപി ഭക്ഷണത്തിന്റെ പേരിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്. ശബരിമല ദർശനത്തിന് എത്തി ദേവസ്വം ഗസ്റ്റ് ഹൗസിൽ താമസിച്ച വിഐപികളുടെ ഭക്ഷണത്തിന്റെ പേരിലാണ് വെട്ടിപ്പ് നടത്തിയത്. കർണ്ണാടക ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ നിരവധി വിഐപികളാണ് അഴിമതിക്ക് ഇരയായത്. വിഐപികൾ സ്വന്തം ചെലവിൽ ആഹാരം കഴിച്ചിട്ടും ദേവസ്വം ചെലവിൽ ഭക്ഷണം നൽകിയതായി രജിസ്റ്ററിൽ ഉൾപ്പെടുത്തി പണം തട്ടുകയായിരുന്നു.

ശബരിമലയിൽ എത്തുന്ന ദേവസ്വം ബോർഡിന്റെ അതിഥികളെ ദേവസ്വം ഗസ്റ്റ് ഹൗസുകളിലാണ് താമസിപ്പിക്കുന്നത്. ഇത്തരത്തിൽ ദേവസ്വം ഓഫീസ് കോംപ്ലക്സ് ഗസ്റ്റ് ഹൗസിൽ താമസിച്ച വിഐപികളുടെ പേരിലാണ് ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇവർക്ക് ഭക്ഷണം നൽകിയത് ദേവസ്വം ചെലവിൽ ആണെന്നാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ വിഐപികൾ എല്ലാവരും സ്വന്തം ചെലവിലാണ് ഭക്ഷണം കഴിച്ചിരുന്നത്.

പെണ്‍കുട്ടികള്‍ക്കായുള്ള സാനിറ്ററി നാപ്കിനുള്ള ഫണ്ട് ആണ്‍കുട്ടികളുടെ പേരിലും അനുവദിച്ചു: സ്‌കൂളിനെതിരേ അന്വേഷണം

ഇടുക്കി എസ്.പി കറുപ്പസ്വാമി, ശബരിമലയുടെ ചാർജുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എഡിഎം അർജുൻ പാണ്ഡ്യ, കർണ്ണാടക ഹൈക്കോടതി ജഡ്ജി, ശബരിമല സ്പെഷ്യൽ കമ്മീഷണർ എം. മനോജ് എന്നിവരുടെ പേരിലാണ് ഭക്ഷണത്തിന് പണം എഴുതിയെടുത്തിരിക്കുന്നത്. കൊല്ലം ജില്ലാ ജഡ്ജിയായ സ്പെഷ്യൽ കമ്മീഷണർ സിറ്റിങ്ങിനായി ശബരിമലയിൽ നിന്ന് പോയ ദിവസങ്ങളിലും അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നതായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, തന്റെ പേരിൽ നടത്തിയ അഴിമതിക്കെതിരെ ഇടുക്കി എസ്.പി, ക്രൈംബ്രാഞ്ച് എഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

ദേവസ്വം മെസ്സിന്റെ ചുമതല വഹിക്കുന്നത് ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. അഴിമതി സംബന്ധിച്ച ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം മെസ്സിന്റെ രജിസ്റ്റർ പരിശോധനയ്‌ക്കായി ആവശ്യപ്പെട്ടിട്ടുണ്ട്. വർഷങ്ങളായി ദേവസ്വം ഗസ്റ്റ് ഹൗസുകളിൽ അതിഥികളുടെ ഭക്ഷണ ചെലവുമായി ബന്ധപ്പെട്ട കണക്കെടുപ്പുകൾ നടക്കാറില്ല. ഈ കാര്യം മുതലെടുത്തുകൊണ്ട് ലക്ഷങ്ങളുടെ അഴിമതിയാണ് കാലങ്ങളായി നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button