പട്‌ന: പെണ്‍കുട്ടികള്‍ക്കായുള്ള സാനിറ്ററി നാപ്കിനുള്ള ഫണ്ട് ആണ്‍കുട്ടികളുടെ പേരിലും അനുവദിച്ചതായി കണ്ടെത്തിയതിന് പിന്നാലെ സ്‌കൂളിനെതിരേ അന്വേഷണം. ബിഹാറിലെ ഹല്‍കോരി ഷാ സര്‍ക്കാര്‍ സ്‌കൂളിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. പെണ്‍കുട്ടികള്‍ക്കായുള്ള ‘പോഷക് യോജന’ പദ്ധതിയുടെ ഫണ്ട് ആണ്‍കുട്ടികളുടെ പേരിലും ചെലവഴിച്ചതായി കണ്ടെത്തുകയായിരുന്നു.
വിദ്യാർഥിനികൾക്ക് വസ്ത്രങ്ങളും സാനിറ്ററി നാപ്കിനും നല്‍കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയാണ് പോഷക് യോജന. എന്നാല്‍ മാഞ്ജി ബ്ലോക്കിലെ ഹല്‍കോരി ഷാ സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും ഈ പദ്ധതിയിലൂടെ പണം അനുവദിച്ചതായാണ് രേഖകളിലുള്ളത്. സ്‌കൂളില്‍ പുതുതായി ചാര്‍ജെടുത്ത പ്രധാനാധ്യാപകനായ റെയ്‌സുല്‍ ഇഹ്‌റാര്‍ ഖാനാണ് ഫണ്ടിലെ ക്രമക്കേടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹം ജില്ലാ മജിസ്‌ട്രേറ്റിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ കണക്കുകള്‍ സഹിതം കത്തെഴുതി.
അതേസമയം, സംഭവത്തില്‍ രണ്ട് പേരടങ്ങുന്ന സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും ഒരാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസറായ അജയ്കുമാര്‍ സിങ് വ്യക്തമാക്കി.
Post Your Comments