
തിരുവനന്തപുരം : നേത്രചികിത്സരംഗത്ത് കഴിഞ്ഞ ഇരുപത് വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന ദിവ്യപ്രഭ ഐ ഹോസ്പിറ്റലിന്റെ പുതിയ ബ്ലോക്കിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്നോടിയായി നിരവധി ജീവകാരുണ്യപദ്ധതികള്‍ക്ക് വിഷുദിനമായ ഏപ്രില്‍ 14 തിങ്കളാഴ്ച തുടക്കമാകും.
രാവിലെ 10 ന് തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയുടെ സ്ഥാപക ഡയറക്ടറും ദിവ്യപ്രഭ ഐ ഹോസ്പിറ്റലിന്റെ ചെയര്‍മാനുമായ ഡോ. സുശീല പ്രഭാകരന്‍ ‘എ’ ബ്ലോക്കിന് തിരി തെളിയിക്കും. ചടങ്ങില്‍ സ്വസ്തി ഫൌണ്ടേഷന്‍, എസ്എന്‍ യുണൈറ്റഡ് മിഷന്‍ എന്നിവരുമായി സഹകരിച്ച് നടത്തുന്ന ‘നിത്യപ്രകാശം’ നേത്രസംരക്ഷണപദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം ശിവഗിരി മഠം ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നിര്‍വഹിക്കും.
ഒപ്റ്റിക്കല്‍ വിഭാഗത്തിന്റെ ഉദ്ഘാടനം സീറോ മലങ്കര സഭ തിരുവനന്തപുരം ഓക്സിലറി ബിഷപ്പ് റവ.ഡോ. മാത്യൂസ് മാര്‍ പോളി കാര്‍പ്പസും പ്രിവിലേജ് ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണോദ്ഘാടനം പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവിയും നിര്‍വഹിക്കും. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും ചടങ്ങില്‍ സംബന്ധിക്കും.
ഒരു ചെറിയ നേത്രക്ലിനിക്കായി പ്രവര്‍ത്തനം ആരംഭിച്ച ദിവ്യപ്രഭ കണ്ണാശുപത്രി ഇന്ന് ലാമിനാര്‍ ഫ്ലോ ഓപ്പറേഷന്‍ തീയറ്റര്‍ ഉള്‍പ്പടെയുളള ആധുനിക സൌകര്യങ്ങളും സ്പെഷ്യാലിറ്റി ക്ലിനിക്കുകളുമായി മൂന്ന് ബ്ലോക്കുകളിലായി പ്രവര്‍ത്തിക്കുന്നു. ദിവംഗതനായ ഡോ.എന്‍.പ്രഭാകരന്റെ പേരിലുളള നേത്രചികിത്സ പദ്ധതികള്‍ക്ക് പുറമെ ജനോപകാരപ്രദമായ ഒട്ടനവധി കര്‍മ്മ പദ്ധതികളാണ് ഇതിനകം നടത്തിയത്.
പുതിയ ബ്ലോക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനൊപ്പം വിവിധ ഘട്ടങ്ങളില്‍ ശുചീകരണ തൊഴിലാളികള്‍, ഓട്ടോറിക്ഷ- ടാക്സി ഡ്രൈവര്‍മാര്‍, ആശമാര്‍ തുടങ്ങിയവര്‍ക്കായുളള സൌജന്യ നേത്രചികിത്സ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. ദേവിന്‍ പ്രഭാകര്‍ അറിയിച്ചു.
Post Your Comments