കൊച്ചി: ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് (ഐഎസ്ഐ മാര്‍ക്ക്) ഇല്ലാത്ത കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. ഐഎസ്ഐ മുദ്രയില്ലാത്ത വിവിധതരം കളിപ്പാട്ടങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു.
നഗരത്തിലെ “ഫ്രിസ്ബീ’ എന്ന സ്റ്റോറിലാണ് റെയ്ഡ് നടത്തിയത്. ഇന്നലെ ബിഐഎസ് കൊച്ചി ബ്രാഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം ആണ് റെയ്ഡ് നടത്തിയത്.
കുറ്റക്കാര്‍ക്കെതിരേ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് 2021 ജനുവരി ഒന്നു മുതല്‍ കളിപ്പാട്ടങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത സര്‍ട്ടിഫിക്കേഷനു കീഴില്‍ കൊണ്ടുവന്നിട്ടുണ്ട്. ഐഎസ്ഐ മാര്‍ക്ക് ഇല്ലാതെ കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതും കുറഞ്ഞത് രണ്ടു ലക്ഷം രൂപ പിഴയോ രണ്ടു വര്‍ഷം വരെ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്.
Read Also : വിസ്മയക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് ‘കഥയടിച്ചിറക്കാം’: കിരണിന് കുരുക്കായി സ്വന്തം ഫോൺ റെക്കോർഡുകൾ
ഉപയോക്താക്കള്‍ ഐഎസ്ഐ മാര്‍ക്കും ലൈസന്‍സ് നമ്പറും അടയാളപ്പെടുത്തിയ കളിപ്പാട്ടങ്ങള്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണമെന്നും ലൈസന്‍സിന്റെ ആധികാരികത സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ ബിസ് കെയര്‍ ആപ്പ് ഉപയോഗിക്കണമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
Post Your Comments