പോലീസിന്റെ വെടിയേറ്റ് കാൽ നൂറ്റാണ്ടിലേറേയായി തകർന്ന നട്ടെല്ലുമായി ഒരേ കിടപ്പ് കിടക്കുന്ന. ജീവിക്കുന്ന രക്തസാക്ഷിയായ സഖാവ് പുഷ്പന്റെ ഫോട്ടോയിട്ട് കോൺഗ്രസുകാരൻ ശ്രീദേവ് സോമൻ എഴുതിയ കമന്റിന് നേരെ വിമർശനം. ഇത് ചൂണ്ടിക്കാട്ടി ശ്രീജ നെയ്യാറ്റിൻകര പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു.
read also:എല്ലാം ശരിയാക്കാം: സംരംഭം തുടങ്ങാന്‍ മിനിക്ക് പിന്തുണയുമായി വ്യവസായ മന്ത്രി പി രാജീവ്
കുറിപ്പ് പൂർണരൂപം
‘ഒരുത്തൻ ഇപ്പോഴും പടമായി കിടപ്പുണ്ട്’.. പോലീസിന്റെ വെടിയേറ്റ് കാൽ നൂറ്റാണ്ടിലേറേയായി തകർന്ന നട്ടെല്ലുമായി ഒരേ കിടപ്പ് കിടക്കുന്ന. ജീവിക്കുന്ന രക്തസാക്ഷിയായ സഖാവ് പുഷ്പന്റെ ഫോട്ടോയിട്ട് കോൺഗ്രസുകാരൻ ശ്രീദേവ് സോമൻ എഴുതിപ്പിടിപ്പിച്ച വരികളാണ് മുകളിൽ ….
ഒരു രാഷ്ട്രീയക്കാരന് അതും ഗാന്ധിയുടെ അഹിംസാ രാഷ്ട്രീയം പിൻപറ്റുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകന് എങ്ങനെ കഴിയുന്നു ഇത്തരത്തിൽ മനുഷ്യത്വ വിരുദ്ധമായി ചിന്തിക്കാൻ? യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഇങ്ങനെ എഴുതി പിടിപ്പിക്കാൻ കഴിയുന്ന ഒരുവനെ ഈ ഭൂമിയിലെ ഏത് വിഷ ജീവിയോടുപമിക്കും?… ഇയാളോളം വിഷമുള്ള ഒരു ജീവി ഈ ഭൂമിയിലുണ്ടാകുമോ ? ആ പോസ്റ്റിൽ ലൈക്ക് ചെയ്തിരിക്കുന്ന മനുഷ്യരുടെ മനസും രാഷ്ട്രീയവും എത്രമാത്രം വികലമായിരിക്കും?….
ശ്രീദേവ് സോമാ …. മാനവികതയും അതിൽ നിന്നുടലെടുക്കുന്ന അനുകമ്പയുടെ രാഷ്ട്രീയവും പീടികയിൽ കിട്ടില്ല അത് മനുഷ്യർ അവരുടെയുള്ളിൽ രാഷ്ട്രീയമായി വികസിപ്പിച്ചെടുക്കുന്ന ഒരു മൂല്യവത്തായ ആശയമാണ് …. മാനവികതയുടെ, മനുഷ്യത്വത്തിന്റെ നിഴൽ പോലും വീഴാത്ത ഒരു ഹൃദയവുമായി താങ്കൾ ഇതുവരെ നടത്തിയ രാഷ്ട്രീയ ഇടപെടലുകൾക്ക് എന്തർത്ഥമാണുള്ളത്? എന്ത് മൂല്യമാണുള്ളത്? ധീരനായൊരു വിപ്ലവകാരിയുടെ ഫോട്ടോയിൽ “ഒരുത്തൻ പടമായി കിടപ്പുണ്ട്”എന്ന് എഴുതി പിടിപ്പിക്കുമ്പോൾ താങ്കളുടെ കൈവിരലുകൾ വിറയ്ക്കാതിരുന്നതും മസ്‌തിഷ്കത്തിൽ മരവിപ്പ് പടരാതിരുന്നതും താങ്കൾ വെറുപ്പിന്റെ രാഷ്ട്രീയം പേറുന്നത് കൊണ്ടാണ് …. അതുകൊണ്ടാണ് താങ്കൾക്ക് രാഷ്ട്രീയ പ്രതിയോഗിയോട് ഇത്തരത്തിൽ ഹീനമായി പെരുമാറാൻ കഴിയുന്നത് ….. കേവല സഹാനുഭൂതിയുടെ രാഷ്ട്രീയം പോലും വശമില്ലാത്ത താങ്കളൊക്കെ ഈ നാടിനുണ്ടാക്കുന്ന അപകടം ഒട്ടും ചെറുതായിരിക്കില്ല ….
സഖാവ് പുഷ്പനെ കുറിച്ച് ആദ്യമായി കേൾക്കുന്നത് സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോഴാണ് അപ്പൂപ്പനാണ് പറഞ്ഞു തന്നത് …. പിന്നീട് കൂത്തു പറമ്പ് സമരത്തെ കുറിച്ചും അതിൽ രക്തസാക്ഷികളായവരെ കുറിച്ചും ധാരാളം വായിച്ചറിഞ്ഞു …. കാൽനൂറ്റാണ്ടിലേറേയായി നട്ടെല്ല് തകർന്ന് ഒരേ കിടപ്പിൽ കിടക്കുന്ന സഖാവ് പുഷ്പന്റെ വിപ്ലവ വീര്യത്തോടും ഇടറാത്ത ഇച്ഛാശക്തിയോടും എന്നും ആദരവും സ്നേഹവും മാത്രേ തോന്നിയിട്ടുള്ളൂ …. അതുകൊണ്ട് തന്നെയാണ് ശ്രീദേവ് സോമൻ എന്ന കോൺഗ്രസ്സ് ചെകുത്താന്റെ ആ പോസ്റ്റ് കണ്ടപ്പോൾ കരച്ചിൽ വന്നതും ഉറക്കം നഷ്‌ടപ്പെട്ടതും ….
സഖാവ് പുഷ്പന് സ്നേഹാഭിവാദ്യങ്ങൾ♥️
Post Your Comments