ആറ്റിങ്ങല്‍: സ്വകാര്യ ബസില്‍ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു. ഊരുപൊയ്ക പുതുവല്‍വിളവീട്ടില്‍ സഹദേവന് (70) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ഊരുപൊയ്കയില്‍ നിന്ന് മരുന്ന് വാങ്ങാന്‍ ആറ്റിങ്ങലേയ്ക്ക് വരികയായിരുന്നു സഹദേവന്. ബസ് മുനിസിപ്പല്‍ സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് ജീവനക്കാര്‍ സഹദേവനെ കുഴഞ്ഞു വീണനിലയില്‍ കാണുന്നത്.
Read Also : യെമനിലെ ജയിലിൽ വ്യോമാക്രമണം : 200 പേർ കൊല്ലപ്പെട്ടു, 130-ലധികം പേർക്ക് പരിക്ക്
തുടർന്ന് ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ ഫയര്‍സ്റ്റേഷനില്‍ നിന്ന് ആംബുലന്‍സെത്തിച്ച് ഉടന്‍തന്നെ വലിയകുന്ന് താലൂക്കാശുപത്രിയിലത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കള്‍: വിനോദ്, വീണ. മരുമകന്: വിനയന്.
Post Your Comments