മസ്കത്ത്: തൊഴിലവസരം വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. ഒമാനിലാണ് സംഭവം. അറബ് പൗരന്മാരാണ് അറസ്റ്റിലായതെന്ന് ഒമാൻ റോയൽ പോലീസ് അറിയിച്ചു.
Read Also: സ്കൂളുകളിൽ വിദ്യാർത്ഥികളുടെ പരീക്ഷകൾ നേരിട്ട് നടത്തും: തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രാലയം
രാജ്യത്ത് വ്യാജ തൊഴിലസരങ്ങൾ കാണിച്ച് പ്രലോഭിപ്പിച്ചായിരുന്നു മനുഷ്യക്കടത്ത് നടത്തിയിരുന്നതെന്ന് ജനറൽ ഡിപ്പാർട്ടമെന്റ് ഓഫ് ക്രിമിനൽ ഇൻക്വയറി ആന്റ് ഇൻവെസ്റ്റിഗേഷൻസ് വ്യക്തമാക്കി. പിടിയിലായവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവെന്നും ഇവർക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് വിശദീകരിച്ചു.
Post Your Comments