Latest NewsNewsIndia

സംയുക്തസൈനിക മേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്തിന്റെ സഹോദരൻ ബിജെപിയിലേക്ക്

ഉത്തരാഖണ്ഡ്: ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയായ ജനറൽ ബിപിൻ റാവത്തിന്റെ സഹോദരൻ കേണൽ വിജയ് റാവത്ത് ബിജെപിയിൽ ചേർന്നു. ഉത്തരാഖണ്ഡ് സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. ഉത്തരാഖണ്ഡിൽ ഫെബ്രുവരി 14 നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

‘എന്റെ പിതാവ് ജനറൽ ലക്ഷ്മൺ സിംഗ് റാവത്ത് സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ബിജെപിക്കൊപ്പമായിരുന്നു. ഇപ്പോൾ എനിക്കൊരു അവസരം ലഭിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് സവിശേഷമാണ്. അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ഈ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ്. അതാണ് ബിജെപിയിൽ ചേരാൻ എന്നെ പ്രേരിപ്പിച്ചത്. വിജയ് റാവത്ത് വ്യക്തമാക്കി.

രാത്രി സമയങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആർടിസി ബസുകൾ നിർത്തണണം: സിഎംഡി ഉത്തരവ്

‘ജനറൽ റാവത്തിന് ഉത്തരാഖണ്ഡിൽ കൂടുതൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ ഞങ്ങളോടൊപ്പം ചേർന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞാനും ഒരു സൈനികന്റെ മകനായതിനാൽ കൂടുതൽ സന്തോഷവാനാണ്. ജനറൽ റാവത്തിനെ നഷ്ടപ്പെട്ടത് മുതൽ ഞങ്ങൾക്ക് ഒരു ശൂന്യത അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ സഹോദരൻ ഇപ്പോൾ ഞങ്ങളോടൊപ്പമുണ്ട്’. കേണൽ റാവത്തിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി വ്യക്തമാക്കി.

ജനറൽ ബിപിൻ റാവത്തും ഭാര്യയും മറ്റ് 12 സൈനികരും കഴിഞ്ഞ മാസം തമിഴ്നാട്ടിലെ കുനൂരിൽ ഹെലികോപ്റ്റർ ദുരന്തത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. താഴ്വരയിലെ പ്രതികൂലമായ കാലാവസ്ഥയാണ് ഹെലിക്കോപ്പ്റ്റർ ദുരന്തത്തിന് കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button