COVID 19ThiruvananthapuramLatest NewsKeralaNattuvarthaNews

തന്റെ കഴിവില്ലായ്മ ആരോഗ്യമന്ത്രി ഇതിനകം തെളിയിച്ചു കഴിഞ്ഞു, സർക്കാർ ഇപ്പോഴും ആലോചനയിൽ: രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കാ​ട്ടു​തീ പോ​ലെ പ​ട​രു​ക​യാ​ണെ​ങ്കി​ലും സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്യാ​തെ കാ​ഴ്ച​ക്കാ​ര​നെ​പ്പോ​ലെ നോ​ക്കി നി​ൽ​ക്കു​ക​യാ​ണെ​ന്നും ത​ന്‍റെ ക​ഴി​വി​ല്ലാ​യ്മ ആ​രോ​ഗ്യ മ​ന്ത്രി ഇ​തി​ന​കം തെ​ളി​യി​ച്ചു ക​ഴി​ഞ്ഞു എന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു ക​ഴി​ഞ്ഞുവെന്നും പ​ക്ഷേ സ​ർ​ക്കാ​ർ ഇ​പ്പോ​ഴും ആ​ലോ​ച​ന​യി​ലാ​ണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാർ അ​വ​ലോ​ക​ന യോ​ഗം പോ​ലും ചേ​രാ​ൻ ഇ​രി​ക്കു​ന്ന​തേ​യു​ള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവളത്തെ കൊല്ലപ്പെട്ട 14 കാരിയുടെ അമ്മയുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ ഞങ്ങൾ ഏറ്റെടുക്കും: സതീശന്‍

ടെ​ലി​വി​ഷ​നി​ൽ വ​ന്ന് വാ​ച​ക ക​സ​ർ​ത്തു ന​ട​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​യെ​യും ഇ​ത്ത​വ​ണ കാ​ണാ​നി​ല്ലെന്നും ഈ ​മ​ഹാ​മാ​രി കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട സ​ർ​ക്കാ​ർ അ​വ​രെ വി​ധി​ക്ക് എ​റി​ഞ്ഞു കൊ​ടു​ത്തി​ട്ട് മാ​റി നി​ൽ​ക്കു​കയാണെന്നും ചെന്നിത്തല ആരോപിച്ചു. ഇ​പ്പോ​ഴ​ത്തെ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ സ​ർ​ക്കാ​രും സ​ർ​ക്കാ​രി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന സി​പി​എ​മ്മും വ​രു​ത്തി വ​ച്ച​താ​ണെന്നും സി​പി​എ​മ്മി​ന്‍റെ സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ തു​ട​ക്കം ക​ണ്ടി​ട്ടും സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​തി​രു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button