
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വര്‍ഗീയ വിഷം തുപ്പുകയാണെന്നും അദ്ദേഹത്തിന്റെ വായ തുന്നിക്കെട്ടാന്‍ സിപിഎം നേതൃത്വം തയാറാകണമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്.
യുഡിഎഫ് ജയിച്ചാൽ മുസ്ലിം മുഖ്യമന്ത്രി വരുമെന്ന് ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ പ്രചരിപ്പിച്ച് വോട്ട് പിടിച്ച പാർട്ടിയാണ് സി പി എം. എന്നാൽ അതേ സിപിഎമ്മിൻ്റെ നേതാവ് കോടിയേരി ഇപ്പോൾ പറയുന്നു കോൺഗ്രസ് മുസ്ലിം വിരുദ്ധ പാർട്ടിയാണെന്ന്. കോടിയേരിക്ക് എത്ര നിലപാടുകളുണ്ടെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു
കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഇയര്‍ഫോണ്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്..!
വർഗ്ഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണൻ്റെ വാ തുന്നിക്കെട്ടാൻ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണം.യുഡിഎഫ് ജയിച്ചാൽ മുസ്ലിം മുഖ്യമന്ത്രി വരുമെന്നും അതുകൊണ്ട് ഹിന്ദു മുഖ്യമന്ത്രി വരാൻ എൽഡിഎഫ് ന് വോട്ട് ചെയ്യണമെന്നുമുള്ള നഗ്നമായ വർഗ്ഗീയത തിരഞ്ഞെടുപ്പുകാലത്ത് ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ പ്രചരിപ്പിച്ച് വോട്ട് പിടിച്ച പാർട്ടിയാണ് സി പി എം . അതേ സി പി എമ്മിൻ്റെ നേതാവ് കോടിയേരി ഇപ്പോൾ പറയുന്നു കോൺഗ്രസ് മുസ്ലിം വിരുദ്ധ പാർട്ടിയാണെന്ന്!
ശരിക്കും നിങ്ങൾക്ക് എത്ര നിലപാടുണ്ട്?
സിപിഎമ്മിനെ പോലെ ന്യൂനപക്ഷ വിരുദ്ധതയും ദളിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയും ഒക്കെ തലച്ചോറിൽ പേറുന്ന പാർട്ടിയല്ല കോൺഗ്രസ് . ഈ രാജ്യത്ത് ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കുമൊക്കെ അസ്തിത്വമുണ്ടാക്കിക്കൊടുത്ത് ജാതിമത വ്യത്യാസമില്ലാതെ അവരുടെയെല്ലാം ഹൃദയവികാരമായി മാറിയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.
യജമാനൻ അമേരിക്കയ്ക്ക് പോയതിൻ്റെ ആശ്വാസത്തിൽ പറഞ്ഞു പോയ വിടുവായത്തമായി കോടിയേരിയുടെ പ്രസ്താവനയെ കാണാനാവില്ല.ആർഎസ്എസ് നെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവർക്കെതിരെ കേസുകൾ എടുത്ത് മുന്നോട്ട് പോകുന്ന തീവ്രഹിന്ദുത്വ വാദികളുടെ കളിപ്പാവ ആയ ഒരു മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിലിരുന്നാണ് സിപിഎം കോൺഗ്രസിനെ പോലൊരു മതനിരപേക്ഷ പ്രസ്ഥാനത്തെ വിമർശിക്കുന്നത്.
അധികാരം നിലനിർത്താനായി സമൂഹത്തിൽ വർഗ്ഗീയ വിഷം തുപ്പുന്ന ജീർണ്ണിച്ച രാഷ്ട്രീയ ശൈലിയിൽ നിന്നും കോടിയേരിയും സിപിഎമ്മും ഉടനടി പിൻമാറണം.
Post Your Comments