തിരുവനന്തപുരം: അൽഫാം കഴിക്കാൻ സ്വർഗ്ഗത്തിൽ പോയാൽ മതിയെന്ന മത പണ്ഡിതന്റെ പ്രഭാഷണത്തെ ട്രോളി ജസ്‌ല മാടശ്ശേരി രംഗത്ത്. ആകാശത്തു കൂടി പോകുന്ന ഒരു പക്ഷിയെക്കണ്ടാൽ അതിനെ ഈ നിമിഷം അൽഫാമായി കിട്ടിയിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചാൽ മതി, അപ്പോൾ അത് മുന്നിൽ എത്തുമെന്നാണ് പണ്ഡിതന്റെ പ്രഭാഷണത്തിൽ പറയുന്നത്.
അൽഫാം തിന്നാൻ ഇവിടെ എല്ലാം ത്യജിച്ചു കഷ്ടപ്പെട്ട് ജീവിച്ചു സ്വർഗത്തിൽ പോണോ?
ഇവിടെത്തന്നെ കിട്ടൂലെ. അൽഫാം ഷവായ ഷവർമ മന്തി ബിരിയാണി നെയ്‌ച്ചോറ് ഒക്കെ മാറ്റിപ്പിടി, മടുത്തു എന്നാണ് പണ്ഡിതന്റെ വാഗ്ദാനത്തോട് ജസ്‌ലയുടെ മറുപടി.
പുതിയതെന്തേലും ഉണ്ടോ, കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകൾ എന്നും ജസ്‌ല മാടശ്ശേരി ചോദിക്കുന്നുണ്ട്.
അതേസമയം, ജസ്‌ലയുടെ പോസ്റ്റിൽ ധാരാളം ആളുകൾ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കേട്ടാൽ ഇങ്ങേര് അവിടെ പോയിട്ട് വന്നത് ആണെന്ന് തോന്നും. ഇത്രയും സൂപ്പർ ആണെങ്കിൽ ഇവിടെ നിക്കാതെ എത്രയും വേഗം അങ്ങോട്ട് പൊയ്ക്കൂടെ, എന്നൊക്കെയുള്ള വിമർശനങ്ങളുമായി ജസ്‌ലയെ അനുകൂലിച്ച ധാരാളം കമന്റുകളും പോസ്റ്റിന് ഇപ്പോൾ ലഭിക്കുന്നുണ്ട്.
Post Your Comments