KollamNattuvarthaLatest NewsKeralaNews

ഭർത്താവിന് വഴിവിട്ട ബന്ധം, കൊന്നുകളയുമെന്ന് ഭീഷണി: യുവതിയുടെ ആത്മഹത്യയിൽ ഭര്‍ത്താവ് അറസ്റ്റില്‍

ചവറ: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീയാണ് കഴിഞ്ഞ ജനുവരി 12ന് ആത്മഹത്യ ചെയ്തത്. രാവിലെ 11 മണിയോടെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു.

തേവലക്കര പാലയ്ക്കല്‍ തോട്ടുകര വീട്ടില്‍ പി.സി. രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതിശ്രീ. ആറ് മാസം മുമ്പാണ് ശ്യാംരാജും സ്വാതിശ്രീയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. പരസ്പരം പ്രണയിച്ച ഇരുവരും ഒരുമിക്കാൻ തീരുമാനിച്ചപ്പോൾ എതിർത്തത് പെൺകുട്ടിയുടെ വീട്ടുകാരായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ എക്സിക്യൂട്ടീവായ ശ്യാംലാലുമായി പ്രണയത്തിലായിരുന്ന സ്വാതി 2021 ജൂലൈയിൽ ഇയാളുമൊത്ത് വീടുവിട്ടിറങ്ങി വിവാഹിതയാവുകയായിരുന്നു. വിവാഹത്തിന് ശേഷം തുടക്കം മുതൽ തന്നെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. വീടുവിട്ടിറങ്ങി പോന്നതിനാൽ, വീട്ടിലേക്ക് തിരികെ ചെല്ലാൻ കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു യുവതിയെന്ന് പോലീസ് പറയുന്നു.

Also Read:‘എനിക്കു നിന്നെ കാണണം, എനിക്കു നിന്നെ വേണം’: ഫ്രാങ്കോയുടെ മെസേജിൽ ലൈംഗികദാഹം അല്ലാതെ പിന്നെന്താണെന്ന് എസ് സുദീപ്

സംഭവ സമയത്ത് ഭർത്താവ് അച്ഛനുമായി തിരുവനന്തപുരത്ത് ആശുപത്രിയിലായിരുന്നു. ഫോണിൽ വിളിച്ചു അസഭ്യം പറയുകയും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ആത്മഹത്യയ്ക്ക് പെട്ടെന്നുണ്ടായ പ്രകോപനമെന്നു പൊലീസ് പറയുന്നു. ഭർത്താവിനു വഴിവിട്ട ബന്ധങ്ങൾ ഉള്ളതായി മൊബൈൽ ഫോണിൽ നിന്നും സ്വാതി മനസിലാക്കിയിരുന്നുവെന്നും ഇതേ തുടർന്ന് ഇരുവരും പ്രശ്നങ്ങൾ ഉണ്ടായതായി തെളിഞ്ഞുവെന്നും പോലീസ് പറയുന്നു. ആത്മഹത്യയ്ക്ക് തൊട്ട് മുൻപ് ഭർത്താവ് സ്വാതിയെ വിളിച്ച് വധ ഭീഷണി മുഴക്കിയത് സ്വാതിയുടെ ഫോണിൽ റിക്കോർഡ് ചെയ്തിരുന്നു. ഇത് പൊലീസിന് സഹായകമായി. മരണത്തില്‍ ദുരൂഹത ആരോപിച്ച് സ്വാതിശ്രീയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പിതാവ് പി.സി. രാജേഷ് ചവറ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button