ThiruvananthapuramKeralaNattuvarthaLatest NewsNews

രാജ്യം ഹിന്ദുക്കള്‍ ഭരിക്കണമെന്ന നിലപാട്? കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ല: കോടിയേരി

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ ശക്തമായ ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ലെന്ന് കോടിയേരി പറഞ്ഞു. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്‍റ് സ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ലെന്നും രാജ്യം ഹിന്ദുക്കള്‍ ഭരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണോ ഇതിനു കാരണമെന്നും കോടിയേരി ചോദിച്ചു.

അതേസമയം, കോവിഡ് രൂക്ഷമായിരിക്കെ തിരുവനന്തപുരത്ത് പാർട്ടി ജില്ലാ സമ്മേളനം നടത്തിയതിനെ ന്യായീകരിച്ച കോടിയേരി കോവിഡ് മാനദണ്ഡം പാലിച്ചാണ് ജില്ലാ സമ്മേളനം നടത്തിയതെന്ന് വ്യക്തമാക്കി. സമ്മേളനങ്ങൾ വൈകിയാൽ അത് പാർട്ടിയുടെ ജനാധിപത്യ നടത്തിപ്പിനെ ബാധിക്കുമെന്നും അതുകൊണ്ടാണ് നീട്ടിക്കൊണ്ടു പോകാതിരുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സീറ്റ് നിഷേധിച്ചു: പാർട്ടി ഓഫീസിനു മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് സമാജ് വാദി പാർട്ടി ലീഡർ

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം ഒഴിവാക്കിയത് കോവിഡ് മാനദണ്ഡം പാലിക്കുന്നതിന്റെ ഭാഗമായാണെന്നും സിപിഎം സമ്മേളനങ്ങളിലെ വിമര്‍ശനം സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button