![](/wp-content/uploads/2021/11/rss.jpg)
പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അറസ്റ്റിലായത്. തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ കൃത്യത്തില്‍ പങ്കെടുത്ത അഞ്ചുപേരില്‍ നാലുപേരും അറസ്റ്റിലായി.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടത്തുന്നതിന് ദീര്‍ഘകാല ആസൂത്രണം ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. നേരത്തെ ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ ആക്രമിച്ച വൈരാഗ്യവും കൊലപാതക കാരണമാണെന്ന് പൊലീസ് വ്യക്തമാക്കി.
നവംബര്‍ 15ന് ഭാര്യയുമായി ബൈക്കില്‍ പോകുന്നതിനിടെയാണ് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) നെ ചവിട്ടി വീഴ്ത്തിയശേഷം നാല് പ്രതികള്‍ കാറില്‍ നിന്നിറങ്ങി വെട്ടി കൊലപ്പെടുത്തിയത്. രാവിലെ ഏഴ് മണിക്കാണ് തത്തമംഗലത്ത് വച്ച് അഞ്ച് പ്രതികളും കാറില്‍ കയറിയത്. സംഭവ സമയത്ത് കാര്‍ ഓടിച്ചിരുന്നയാള്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. സഞ്ജിത്തിനെ കുറിച്ചുള്ള എല്ലാവിവരങ്ങളും മറ്റ് പ്രതികള്‍ക്കും അറിയാമായിരുന്നു. രാവിലെ ഒമ്പത് മണിയോടെയാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിത്.
Post Your Comments