തിരുവനന്തപുരം: കേരളത്തിൽ എല്ലാ രാഷ്ട്രീയക്കാരുമുള്ളതുപോലെ പോലീസിൽ ആർഎസ്എസുകാരുമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസിലെ പ്രശ്നങ്ങൾ എല്ലാ കാലത്തും ഉള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിടക്കം പോലീസിനെതിരെ രൂക്ഷമായ വിമർശനമുയർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മന്ത്രിമാർക്കും വിവിധ വകുപ്പുകൾക്കുമെതിരെ ഉയർന്ന വിമർശനങ്ങൾക്ക് കോടിയേരി ബാലകൃഷ്ണൻ മറുപടി നൽകി. സർക്കാരിന് വേഗം പോരെന്ന വിമർശനത്തിന് 5 കൊല്ലം പിന്നിട്ട സർക്കാരിനോടാണ് 9 മാസം പ്രായമായതിനെ താരതമ്യം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന് സാവകാശം നൽകണമെന്നും കഴിഞ്ഞ സർക്കാരിലും മന്ത്രിമാർ ഏറെ കുറെ പുതുമുഖങ്ങളായിരുന്നെന്നും കോടിയേരി പറഞ്ഞു.
Post Your Comments