പത്തനംതിട്ട: കെ റെയിൽ സംസ്ഥാന വികസനത്തിന്റെ നാഴികക്കല്ലാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാൽ. ചിലര്‍ ആസൂത്രിതമായി ആശങ്കപരത്തുകയാണെന്നും കേരളത്തിന്റ വര്‍ത്തമാനത്തില്‍നിന്ന് ഭാവിയിലേക്കുള്ള പാലമാണ് പദ്ധതിയെന്നും ബാലഗോപാല്‍ പറഞ്ഞു.
Also Read:ബദാം സ്ഥിരമായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ..
‘എതിര്‍ത്ത പദ്ധതികള്‍ മിക്കതും നടപ്പായിട്ടുണ്ട്. ജനങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കും. ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ക്ക് നാലിരട്ടി തുക ലഭിക്കും. നാടിന്റ വികസനത്തിന് അടിസ്ഥാന സൗകര്യം വര്‍ധിക്കണം. ഈ പദ്ധതി പുതിയ തലമുറക്ക് ആവശ്യമാണ്’, മന്ത്രി പറഞ്ഞു.
അതേസമയം, സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ച് അഖിലേന്ത്യാ കിസാന്‍സഭ രംഗത്ത് വന്നിട്ടുണ്ട്. വിമര്‍ശനങ്ങള്‍ തള്ളി സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണത്തിന് ഇറങ്ങാനാണ് അഖിലേന്ത്യാ കിസാന്‍സഭയുടെ തീരുമാനം. കേരളത്തിലെ അടിസ്ഥാനസൗകര്യ മേഖലയെ ആധുനികീകരിക്കുന്ന പദ്ധതിയെന്നാണ് കിസാന്‍സഭ സിൽവർ ലൈൻ പദ്ധതിയെ അഭിസംബോധന ചെയ്തത്.
Post Your Comments