തിരുവനന്തപുരം: സിൽവർ ലെയിൻ പദ്ധതിയ്ക്ക് വേണ്ടി മന്ത്രിമാർ നേരിട്ട് രംഗത്തിറങ്ങുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. സംസ്ഥാനത്തിന്റെ ഭാവി നിര്‍ണയിക്കുന്ന വികസന പദ്ധതിയാണ് കെ റെയിലെന്നും, ആര് എതിർത്താലും തടയണമെന്നും മന്ത്രി പറഞ്ഞു.
‘റെയില്‍ നിര്‍മ്മാണത്തിന് വേണ്ടി ഭൂമിയും കെട്ടിടവും നഷ്ടമാകുന്നവരുണ്ട്. അവരുടെ പ്രയാസം സര്‍ക്കാര്‍ മനസിലാക്കുന്നുണ്ട്. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയ ശേഷം മാത്രം ജനങ്ങള്‍ സ്ഥലം വിട്ടുനല്‍കിയാല്‍ മതി. പദ്ധതിക്ക് തടസം നില്‍ക്കുന്നത് പ്രതിപക്ഷമാണ്. ജനങ്ങളെ ബോധവത്ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മന്ത്രിമാര്‍ വീട് കയറുക മാത്രമല്ല പദ്ധതിക്ക് വേണ്ടി എവിടെയും കയറാന്‍ സന്നദ്ധരാണ്’, അദ്ദേഹം വ്യക്തമാക്കി.
‘ഇപ്പോള്‍ നടക്കുന്നത് ഭൂമിയേറ്റെടുക്കല്‍ സര്‍വ്വേയല്ല. അതിനാല്‍ ബാങ്കുകള്‍ വായ്പ്പ നല്‍കാത്ത സാഹചര്യമുണ്ടാകരുത്. അത് സര്‍ക്കാര്‍ മുൻപ് തന്നെ വ്യക്തമാക്കിയതാണ്’, എംവി ഗോവിന്ദന്‍ പറഞ്ഞു.
Post Your Comments