ആലപ്പുഴ: ഇന്നലെവരെ പലതിനെയും എതിർത്തിട്ടുണ്ടാകുമെന്നും അക്കാലം കഴിഞ്ഞുവെന്നും മന്ത്രി സജി ചെറിയാൻ. ഇപ്പോൾ ചെയ്യേണ്ടത് നാളത്തേക്ക് മാറ്റിയാൽ നടക്കാതെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരളത്തിൽ ഭൂമിക്കടിയിൽ വെള്ളമിങ്ങനെ ഇരിക്കുകയാണെന്നാണ് പറയുന്നത്. എന്നിട്ടെന്തേ ഇപ്പോൾ വെള്ളപ്പൊക്കം ഉണ്ടാകാത്തത്? ഹൈസ്പീഡ് എന്നാലെന്താ? ചാടിപ്പോകും, മറിഞ്ഞു പോകും എന്നൊക്കെയാണ് പറയുന്നത്. കേരളത്തിൽ മാത്രം എന്താണ് പരിസ്ഥിതി പ്രശ്നം?’ സജി ചെറിയാൻ പറഞ്ഞു.
ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ കറിവേപ്പില!
40 വർഷം മുൻപ് വിദേശത്ത് പോയപ്പോൾ വലിയ മാളുകളുടെ ഉള്ളിൽ ട്രെയിൻ വന്ന് നിൽക്കുകയും ആളുകൾ ഇറങ്ങി സാധനം വാങ്ങി കയറി പോകുകയും ചെയ്യുന്നത് കണ്ടതാണെന്ന് മന്ത്രി പറഞ്ഞു. അതിന് 200 കിലോമീറ്റർ വേഗമായിരുന്നുവെന്നും ഇവിടെ 400 കിലോമീറ്റർ വേണമെന്നാണ് ജനങ്ങളുടെ ആവശ്യമെന്നും സജി ചെറിയാൻ വ്യക്തമാക്കി. കാസർഗോഡ് – തിരുവനന്തപുരം 2 മണിക്കൂർ കൊണ്ട് എത്താനാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments