
ചെന്നൈ: രാജ്യത്ത് കോവിഡ് കുതിച്ചുയര്‍ന്നതോടെ പല സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണത്തിലേയ്ക്ക് പോകുകയാണ് . കോവിഡും അതിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകളും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ ആരാധനാലയങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ജനുവരി 18 വരെ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനങ്ങള്‍ ലഭ്യമായിരിക്കും.
അതേസമയം പൊതുഗതാഗത സംവിധാനങ്ങളില്‍ 75 ശതമാനം സീറ്റുകളില്‍ മാത്രമായിരിക്കും ആളുകളെ അനുവദിക്കുന്നത്. ജനുവരി 31 വരെ നിയന്ത്രണങ്ങള്‍ തുടരും. കോവിഡ് മഹാമാരിക്ക് പിന്നാലെയെത്തിയ ഒമിക്രോണിനെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ്ണ സജ്ജമാണെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് വ്യക്തമാക്കി.
ആവശ്യമായ ഓക്സിജന്‍ സംവിധാനങ്ങളും ഐസിയു ബെഡുകളും ഒരുക്കി ആശുപത്രികളും സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ജനങ്ങള്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments