ഫ്രിഡ്ജ് ഇല്ലാത്ത ഒരു വീടിനെക്കുറിച്ച് ചിന്തിക്കാനേ സാധിക്കില്ല. ഭക്ഷണ വസ്തുക്കൾ കേടുകൂടാതെയിരിക്കാൻ ഫ്രിഡ്ജ് വഹിക്കുന്ന പങ്ക് ചില്ലറയല്ല.എന്നാല്‍ ഫ്രിഡ്ജിനുള്ളില്‍ കൈയില്‍ കിട്ടുന്നതെല്ലാം നിറയ്ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. ഇതുമൂലം പല വീടുകളിലും ഫ്രിഡ്ജ് തുറക്കുമ്പോൾ തന്നെ രൂക്ഷ ഗന്ധം വരാറുണ്ട്. എന്നാൽ, ഇത് ഇല്ലാതാക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാൻ കഴിയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.
വീട്ടിൽ തന്നെ തയ്യാറാക്കാവുന്നൊരു സ്പ്രേ ഉപയോഗിച്ച് ഫ്രിഡ്ജ് വൃത്തിയാക്കുന്ന വഴിയാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. മൂന്ന് സാധനങ്ങളാണ് ഈ സ്പ്രേ തയ്യാറാക്കുന്നതിന് ആവശ്യമുള്ളത്. ഇളം ചൂട് വെള്ളം, വിനാഗിരി, വാനില എക്സ്ട്രാക്റ്റ് എന്നിവ ഉപയോഗിച്ചാണ് ഈ സ്പ്രേ ഉപയോഗിക്കുന്നത്.
ആദ്യം ഒരു കപ്പ് ഇളം ചൂടുവെള്ളത്തിലേയ്ക്ക് കാൽ കപ്പ് വിനാഗിരിയും രണ്ട് ടീസ്പൂൺ വാനില സത്തും ചേർക്കുക. ശേഷം ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേയ്ക്ക് ഒഴിക്കുക. ഇനി ഫ്രിഡ്ജിലെ ഷെൽഫുകളിലും വൃത്തിയാക്കേണ്ട ഭാഗങ്ങളിലും സ്പ്രേ ചെയ്യാം. ശേഷം മൈക്രോഫൈബർ തുണി ഉപയോഗിച്ച് തുടയ്ക്കാം. വിനാഗിരിയും വാനില സത്തും ദുർഗന്ധം അകറ്റി ഫ്രിഡ്ജിൽ ഊഷ്മളമായ ഗന്ധം നിലനിർത്തും.
View this post on Instagram
Post Your Comments