വാഷിംഗ്ടണ്‍ : താന്‍ ചെയ്തത് തെറ്റായി പോയെന്ന് പശ്ചാത്തപിച്ച് ഐഎസ് ഭീകരന്റെ വധു. തനിക്ക് സ്വദേശത്തേയ്ക്ക് മടങ്ങണമെന്നാണ് യുവതിയുടെ ആവശ്യം. എന്നാല്‍ സ്വദേശത്തേയ്ക്ക് മടങ്ങണമെന്ന ഐഎസ് വധുവായ ഹോഡ മുത്താനയുടെ ഹര്‍ജി യുഎസ് സുപ്രീം കോടതി പരിഗണിച്ചില്ല. അലബാമയില്‍ വളര്‍ന്ന ഹോഡ മുത്താന 2014 ലാണ് ഐഎസില്‍ ചേരുന്നതിനായി സിറിയയിലേക്ക് പോയത്. തുടര്‍ന്ന് ഓസ്ട്രേലിയന്‍ ജിഹാദിസ്റ്റായ അബു ജിഹാദ് അല്‍ ഓസ്ട്രേലി എന്ന പേരുള്ള സുഹാന്‍ റഹ്മാനെ വിവാഹവും കഴിച്ചു .
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിനു പിന്നാലെ ഹോഡ മുത്താന യുഎസ് പൗരയല്ലെന്ന് അധികൃതര്‍ നിര്‍ണ്ണയിക്കുകയും പാസ്പോര്‍ട്ട് റദ്ദാക്കുകയും ചെയ്തു. 2019-ലാണ്, മുത്താനയുടെ പ്രവേശനം തടഞ്ഞ ഫെഡറല്‍ കോടതിക്കെതിരെ പിതാവ് അപ്പീല്‍ നല്‍കിയത് . എന്നാല്‍ സുപ്രീം കോടതി അഭിപ്രായം പറയാതെ തന്നെ ഹര്‍ജി നിരസിക്കുകയായിരുന്നു.
അമേരിക്കയില്‍ ജനിച്ച യെമന്‍ വംശജയായ വനിതയാണ് ഹോഡാ മുത്താന . സിറിയയില്‍ ഐഎസിനെതിരെ പോരാടുന്ന സഖ്യസേനയ്ക്ക് 2019 ജനുവരിയില്‍ അവര്‍ കീഴടങ്ങി. യുഎസിലെ യെമന്‍ നയതന്ത്രജ്ഞനായിരുന്നു പിതാവ് .
ഐഎസില്‍ ചേര്‍ന്നതില്‍ താന്‍ ഖേദിക്കുന്നുവെന്നും ഗ്രൂപ്പിനെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് ഹോഡ മുത്താന ഇപ്പോള്‍ പറയുന്നത് . മുത്താനയുടെ ഭര്‍ത്താവ് റഹ്മാന്‍ 2015 മാര്‍ച്ചില്‍ സിറിയയില്‍ കൊല്ലപ്പെട്ടു.തുടര്‍ന്ന് ടുണീഷ്യന്‍ ഭീകരനെ വിവാഹം കഴിച്ച മുത്താന നിലവില്‍ ഒരു കുഞ്ഞിന്റെ അമ്മയാണ് .
Post Your Comments